Kerala

റോഡരികിൽ നിന്നുകിട്ടിയ പൊതി തുറന്നപ്പോൾ ഒരുലക്ഷം രൂപ; പണം ഉടമസ്ഥനെ തിരിച്ചേൽപ്പിച്ച് വിദ്യാർഥി 

വടകര സ്വദേശികളായ ഷൈമയുടെയും ബാബുവിന്റെയും മകൻ ജിതിനാണ് നഷ്ടപ്പെട്ട പണം ഉടമസ്ഥന് നൽകിയത്

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: റോഡരികിൽ നിന്നുകിട്ടിയ ഒരുലക്ഷം രൂപ ഉടമസ്ഥനെ തിരിച്ചേൽപ്പിച്ച് വിദ്യാർഥി. വടകര സ്വദേശികളായ ഷൈമയുടെയും ബാബുവിന്റെയും മകൻ ജിതിനാണ് നഷ്ടപ്പെട്ട പണം ഉടമസ്ഥന് നൽകിയത്. 

ചെക്കോട്ടി ബസാറിനു സമീപത്തുനിന്ന്‌ കിട്ടിയ പൊതി തുറന്നുനോക്കിയപ്പോഴാണ് ജിതിൻ പണം കണ്ടത്. അമ്മയോടും അച്ഛനോടും കാര്യം പറഞ്ഞതിന് പിന്നാലെ ഇവർ ചെക്കോട്ടി ബസാർ ടൗണിൽ വിവരമറിയിച്ചു. പണം നഷ്ടപ്പെട്ട ആര്യന്നൂർ സ്വദേശി ചെക്കോട്ടിബസാറിലെത്തി തിരയുന്നതിനിടെ പണം ജിതിന് കിട്ടിയെന്ന് വിവരമറിഞ്ഞു. ഇയാൾ ജിതിന്റെ വീട്ടിലെത്തി പണം കൈപറ്റുകയായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'തുളസി'യെപ്പോലെ ഒറ്റയ്ക്ക് ആണെന്ന് തോന്നിയിട്ടുണ്ടോ എപ്പോഴെങ്കിലും ?; സോഷ്യൽ മീഡിയയിൽ ചർച്ചയായി മ്യൂസിക് വിഡിയോ

മുഹമ്മദ് ഷിയാസിനെ എവിടെ നിര്‍ത്തും?, സതീശന്‍റെ വിശ്വസ്തന് സീറ്റായില്ല, എറണാകുളത്ത് നാലു മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് തലവേദന

മുഖം തിളങ്ങാൻ ഈ 3 ആയുർവേദ എണ്ണകൾ മതി

'മതി ഇവിടെ വച്ച് നിർത്തിക്കോ, നടിമാർ നിങ്ങളുടെ സ്വത്തല്ല'; എഐഎഡിഎംകെ നേതാവിനെതിരെ ഖുശ്ബു

SCROLL FOR NEXT