കണ്ടക്ടറെ പൊലീസ് കസ്റ്റഡിയിലെടുത്തപ്പോള്‍ 
Kerala

വിദ്യാര്‍ത്ഥികളെ മര്‍ദിച്ചു; സ്വകാര്യ ബസ് കണ്ടക്ടര്‍ പിടിയില്‍

തൃശ്ശൂര്‍ കോഴിക്കോട് റൂട്ടിലോടുന്ന ജോണിച്ചന്‍ ബസിലെ കണ്ടക്ടര്‍ സുബൈദിനെയാണ് ചങ്ങരംകുളം പൊലീസ് കസ്റ്റഡിയില്‍ എടുത്തത്

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: സ്വകാര്യ ബസില്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ അതിക്രമം നടത്തിയ സ്വകാര്യ ബസ് കണ്ടക്ടര്‍ പിടിയില്‍. തൃശ്ശൂര്‍ കോഴിക്കോട് റൂട്ടിലോടുന്ന ജോണിച്ചന്‍ ബസിലെ കണ്ടക്ടര്‍ സുബൈദിനെയാണ് ചങ്ങരംകുളം പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. പെരുമ്പിലാവ് അന്‍സാര്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളെയാണ് കണ്ടക്ടര്‍ മര്‍ദിച്ചത്. ശനിയാഴ്ച രാവിലെ എട്ടു മണിയോടെയാണ് സംഭവം. വളയംകുളത്ത് ട്യൂഷന്‍ കഴിഞ്ഞ് മടങ്ങിയ വിദ്യാര്‍ത്ഥികളെയാണ് ബസിനുള്ളില്‍ വെച്ച് സുബൈദ് മര്‍ദിച്ചത്. 

കൂറ്റനാട് സ്വദേശി ബാസില്‍, കടവല്ലൂര്‍ സ്വദേശി ഷിനാഫ്, എടപ്പാള്‍ സ്വദേശി സാഹി ലൈസ് എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. പരിക്കേറ്റ വിദ്യാര്‍ഥികളെ ആലംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെവി സഹീറിന്റെ നേതൃത്വത്തില്‍ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി.

നേരത്തെ വിദ്യാര്‍ത്ഥികളെ ബസ്സില്‍ കയറ്റാതെ വന്നതോടെ വിദ്യാര്‍ത്ഥികളും കണ്ടക്ടറും തമ്മില്‍ വാക്കേറ്റം നടന്നിരുന്നു. തുടര്‍ന്ന് ബസ്സില്‍ കയറിയ വിദ്യാര്‍ത്ഥികളെ കണ്ടക്ടര്‍ മര്‍ദിച്ചെന്നാണ് പരാതി. നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് ചങ്ങരംകുളം പൊലീസെത്തി കണ്ടക്ടറെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വയനാട് വീട് നിര്‍മാണത്തിനായി പിരിച്ചത് 5 കോടി 38 ലക്ഷം രൂപ; പിരിച്ചതിനേക്കള്‍ ചെലവിട്ടു; കണക്കുകള്‍ പുറത്തുവിട്ട് കോണ്‍ഗ്രസ്

'സ്പൂഫ് അല്ല! ഒറ്റ രാത്രി കൊണ്ട് രാഷ്ട്രീയത്തിലിറങ്ങിയ ആളല്ല ദളപതി വിജയ്'; 'ടിഎൻ 2026' വിമർശനങ്ങൾ തള്ളി നടൻ

രഞ്ജിത്തിനെതിരായ ലൈംഗിക പീഡന കേസില്‍ സ്ത്രീ വിരുദ്ധ പരാമര്‍ശം; രമേഷ് പിഷാരടിക്കെതിരെ പരാതി

ചൂട് കാലത്തെ പൊടിശല്യം കുറയ്ക്കാനിതാ ചില മാര്‍ഗങ്ങള്‍

'കടുത്ത കാപട്യം, ത്രിഭാഷ ഫോര്‍മുല ഒളിച്ചു കടത്തുന്നു'; സിബിഎസ്ഇ പാഠ്യപദ്ധതി പരിഷ്‌കരണത്തിനെതിരെ സ്റ്റാലിന്‍

SCROLL FOR NEXT