കണ്ണൂരും കോഴിക്കോട്ടും മലവെള്ളപ്പാച്ചില്‍; വനത്തില്‍ ഉരുള്‍പൊട്ടിയതായി സംശയം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th August 2022 04:41 PM  |  

Last Updated: 27th August 2022 04:44 PM  |   A+A-   |  

flash-flood-kannur-kozhikode

വീഡിയോ സ്‌ക്രീന്‍ഷോട്ട് 


കണ്ണൂര്‍: വടക്കന്‍ കേരളത്തില്‍ മലയോര മേഖലയില്‍ ശക്തമായ മഴ. കണ്ണൂരും കോഴിക്കോടും മലവെള്ളപ്പാച്ചില്‍. കണ്ണൂര്‍ നെടുംപൊയിലില്‍ ഉരുള്‍പൊട്ടിയതായി സംശയം. റോഡുകള്‍ തകര്‍ന്നു. സെമിനാരിക്കവലയിലാണ് മലവെള്ളപ്പാച്ചിലുണ്ടായത്. 

പെരിയ വനത്തില്‍ കനത്ത മഴ തുടരുന്നതാണ് മലവെള്ളപ്പാച്ചിലിന് കാരണമായത് എന്നാണ് നിഗമനം. അപ്രതീക്ഷിതമായാണ് മേഖലയില്‍ മലവെള്ളപ്പാച്ചിലുണ്ടായത്.

കോഴിക്കോട് വിലങ്ങാടും മലവെള്ളപ്പാച്ചിലുണ്ടായി. വിലങ്ങാട് പാലം വെള്ളത്തില്‍ മുങ്ങി. പാനോം വനമേഖലയില്‍ ഉരുള്‍പൊട്ടലുണ്ടായതായി സംശയമുണ്ട്.
ഈ വാർത്ത കൂടി വായിക്കൂ മഴ മുന്നറിയിപ്പില്‍ മാറ്റം; 10 ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലര്‍ട്ട്

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ