പ്രതീകാത്മക ചിത്രം 
Kerala

എന്താ ഇപ്പോ പെട്ടെന്നൊരു മഴ? കാരണം ആ​ഗോള പ്രതിഭാസം, മാഡൻ-ജൂലിയൻ ഓസിലേഷൻ

ഇന്നലെ പെയ്ത മഴയ്ക്ക് കാരണം മാഡൻ-ജൂലിയൻ ഓസിലേഷൻ എന്ന ആ​ഗോള പ്രതിഭാസം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഇന്നലെ പെയ്ത മഴയ്ക്ക് കാരണം മാഡൻ-ജൂലിയൻ ഓസിലേഷൻ എന്ന ആ​ഗോള പ്രതിഭാസം. മേഘങ്ങൾ കൂട്ടമായി ഭൂമധ്യരേഖയ്ക്ക്‌ കുറുകെ നീങ്ങുന്നതാണ് മാഡൻ-ജൂലിയൻ ഓസിലേഷൻ എന്ന പ്രതിഭാസം. ഇന്നലെയിത് ബം​ഗാൾ ഉൾക്കടലിനു മുകളിലെത്തി. ഇതാണു കേരളത്തിൽ ഇന്നലെ മഴ ലഭിക്കാൻ കാരണമായി കാലാവസ്ഥാ വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ വടക്ക് ഭാഗത്ത് നിന്ന് ആരംഭിച്ച് പസഫിക്, അറ്റ്ലാന്റിക് സമുദ്രങ്ങളുടെ ഭൂമധ്യരേഖയ്ക്കടുത്തുള്ള ഭാഗങ്ങളിലേക്ക് സഞ്ചരിച്ചെത്തുന്ന തുടര്‍ പ്രതിഭാസമാണ് മാഡന്‍ ജൂലിയന്‍ ഓസിലേഷന്‍. 30 മുതൽ 60 ദിവസം വരെയെടുത്താണ് ഈ മേഘസഞ്ചാരം. അമേരിക്കൻ ശാസ്ത്രജ്ഞരായ റോളൻഡ് മാഡനും പോൾ ജൂലിയനും ചേർന്ന് 1971ലാണ് ഈ പ്രതിഭാസം കണ്ടെത്തിയത്. അതിനാലാണ് മാഡൻ-ജൂലിയൻ ഓസിലേഷൻ എന്ന പേര് വന്നത്. 

ഇന്നലെ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ മഴ ലഭിച്ചു. പലയിടത്തും മിന്നലോട് കൂടിയ മഴയായിരുന്നു. എന്ന് എവിടെയും മഴ മുന്നറിയിപ്പില്ലെങ്കിലും ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത പ്രവചിച്ചിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ടെഹ്റാനിൽ കനത്ത ആക്രമണം നടത്തി, അവിവേകത്തോടെ ഇറാനെ നയിച്ച ഉന്നത സൈനിക നേതാക്കളെ വധിച്ചു: ട്രംപ്

Today's Rashi Phalam April 5|ബിസിനസ് രംഗത്ത് മുന്നേറ്റം, അപവാദങ്ങൾ കേൾക്കാൻ ഇട വരാം

'രാഹുൽ ഗാന്ധിയുടേത് അധിക പ്രസംഗം; സിപിഎമ്മിനെ അളന്നു നോക്കാനും മാർക്കിടാനും വരേണ്ട'

'എല്ലാം മറയ്ക്കാൻ കഴിയുന്ന വികസനം എന്ന മറ; പിണറായി ഇല്ലെങ്കിൽ ഇവിടെ ഇതൊന്നും നടക്കില്ല !'

'വിദ്വേഷത്തെയും വെറുപ്പിനെയും പുറത്താക്കണം, ലോകമെങ്ങും സമാധാനം പുലരട്ടെ'; മാർപാപ്പ

SCROLL FOR NEXT