മഴപെയ്താലും ചൂട് കുറയില്ല, വരണ്ട കാറ്റിന്റെ വരവ് കുറയുന്നു; മുന്നറിയിപ്പ് 

മഴ എത്തിയെങ്കിലും ഇനിയുള്ള ദിവസങ്ങളിൽ വീണ്ടും ചൂട് കൂടാനാണ് സാധ്യത
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: വേനൽചൂടിൽ ആശ്വാസം പകർന്ന് ഇടയ്ക്കൊരു മഴ എത്തിയെങ്കിലും ഇനിയുള്ള ദിവസങ്ങളിൽ വീണ്ടും ചൂട് കൂടാനാണ് സാധ്യത. അടുത്ത ദിവസങ്ങളിൽ ഒറ്റപ്പെട്ട ചെറിയ മഴ ലഭിച്ചുതുടങ്ങും. പക്ഷെ ഉത്തരേന്ത്യയിൽ നിന്നുള്ള തണുത്ത വരണ്ട കാറ്റിന്റെ വരവ് കുറയുന്നതോടെ സംസ്ഥാനത്ത് ചൂട് ക്രമേണ കൂടും.

ഉത്തരേന്ത്യയിൽ നിന്നു വീശിയ അതിശൈത്യക്കാറ്റിന്റെ സാന്നിധ്യമാണ് കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട തണുപ്പിന് കാരണം. അന്തരീക്ഷത്തിൽ ഈർപ്പം കുറയുന്നതും മേഘങ്ങളുടെ അസാന്നിധ്യവും ചൂട് വർദ്ധിക്കുന്നതിന് കാരണമാകുമെന്ന് കുസാറ്റ് അഡ്വാൻസ്ഡ് സെന്റർ ഫോർ അറ്റ്മോസ്ഫറിക് റഡാർ റിസർച് (അകാർ) ഡയറക്ടർ ഡോ. എസ് അഭിലാഷ് പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com