ക്ലബ് പ്രവർത്തകർ പായസം വിതരണം ചെയ്യുന്നു 
Kerala

നബിദിന ഘോഷയാത്രയില്‍ പങ്കെടുത്തവര്‍ക്ക് പായസമധുരം; പുത്തന്‍ മാതൃക തീര്‍ത്ത് കെ വി സുധീഷ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് പ്രവര്‍ത്തകര്‍

മതസൗഹാര്‍ദത്തിന്റെ പുതിയ മാതൃക തീര്‍ത്ത് യഥാര്‍ത്ഥ കേരള സ്റ്റോറി ഇതാണെന്ന് കാണിക്കുകയായിരുന്നു കെ വി സുധീഷ് ക്ലബ് പ്രവര്‍ത്തകര്‍

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

കണ്ണൂര്‍ : നബിദിന ഘോഷയാത്രക്ക് സ്വീകരണമൊരുക്കി, പായസം വിതരണം ചെയ്ത് കെ വി സുധീഷ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ പുത്തന്‍ മാതൃക. വേങ്ങാട് പഞ്ചായത്തിലെ കുറുവാത്തൂര്‍ പ്രദേശത്തെ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ സജീവ സാന്നിധ്യമായ കെ വി സുധീഷ് സ്മാരക ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് നബിദിന ഘോഷയാത്രയ്ക്ക് സ്വീകരണം ഒരുക്കി മുഴുവന്‍ ആളുകള്‍ക്കും പായസം നല്‍കിയത്.

മതസൗഹാര്‍ദത്തിന്റെ പുതിയ മാതൃക തീര്‍ത്ത് യഥാര്‍ത്ഥ കേരള സ്റ്റോറി ഇതാണെന്ന് കാണിക്കുകയായിരുന്നു കെ വി സുധീഷ് ക്ലബ് പ്രവര്‍ത്തകര്‍. ചാലിപറമ്പ് രിഫാഇയ്യ മസ്ജിദ് മദ്രസ്സ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് നബിദിന ഘോഷയാത്ര നടന്നത്. ഘോഷയാത്രയ്ക്കിടയില്‍ മഴപെയ്തതിനാല്‍ കുട്ടികളെ ബസ്സില്‍ കയറ്റി കുറച്ചു ദൂരം കൊണ്ടുപോകേണ്ടിയും വന്നു.

കമ്മിറ്റി പ്രസിഡന്റ് കെ എന്‍ മുഹമ്മദ് പതാക ഉയര്‍ത്തിയതോടെയാണ് നബിദിന റാലി തുടങ്ങിയത്. അഫ്‌സല്‍ ഇര്‍ഫാനി പ്രാര്‍ത്ഥനക്കു നേതൃത്വം നല്‍കി. കമ്മിറ്റി സെക്രട്ടറി സി പി സമീര്‍, വിഎം മുഹമ്മദലി, എംപി സിറാജ്, കെ പി റഷീദ്, കെ എന്‍ ഹുസൈന്‍ മാസ്റ്റര്‍, വി കെ , മുഹ്‌സിന്‍ ഫൈസി, ജംഷാദ് ഹൈതമി, അനീസ് യമാനി, കാദര്‍, റിയാസ്, ഹാറൂന്‍, വി എം അനസ്, ഷഫീല്‍ കണ്ണൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

റാലി കുറുവാത്തൂര്‍ റോഡ് പരിസരത്ത് എത്തിയപ്പോഴാണ് കെ വി സുധീഷ് ക്ലബ് പ്രവര്‍ത്തകര്‍ പായസം വിതരണം ചെയ്തത്. കെ വി സുധീഷ് ക്ലബ് സെക്രട്ടറി എന്‍ കെ മധു, സി പി അസീസ്, എം സി ജനാര്‍ദനന്‍, ആര്‍ അനീഷ്, എ കെ കുഞ്ഞിരാമന്‍, യു അശ്വന്ത്, എന്‍ കെ ശശി, പി ഷിജു, എന്‍ കെ ജിഷ്ണു, പ്രജിത്, എന്‍ കെ പ്രസാദ്, എന്‍ കെ രമിത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

K.V. Sudheesh Arts and Sports Club distributed payasam to participants of the Nabi Day procession

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അങ്കമാലിയിലെ വ്യാപാര സ്ഥാപനത്തില്‍ വന്‍ തീപിടിത്തം; ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം

'ഹേ ഓണം ഇക്കാണണതൊന്നുമല്ല, ദാ ഇങ്ങട് നോക്വാ'; പഴയകാല ഓണവഴക്കങ്ങൾ തെറ്റാതെ പാർത്തല വാര്യം

അസ്ഹറുദ്ദീന്റെ സെഞ്ച്വറി വിഫലം; തകര്‍ത്തടിച്ച് വത്സല്‍, ആലപ്പിക്കെതിരെ കൊല്ലം സെയിലേഴ്‌സിന് മിന്നും വിജയം

യൂറോപ്പില്‍ കര്‍ശന ലേബല്‍, ഇന്ത്യയില്‍ ഇളവ്; പാക്കറ്റ് ഭക്ഷണങ്ങളിലെ ലേബലിങ്ങില്‍ വിട്ടുവീഴ്ച ചെയ്ത് FSSAI

ഹിജാബ് അനിവാര്യമല്ലെന്ന് കോടതി, തിരുവോണവും മഴയിൽ മുങ്ങും?, ജാതി സെൻസസ് ചോദ്യാവലി റദ്ദാക്കണമെന്ന് കോൺ​ഗ്രസ്; ഇന്നത്തെ 5 പ്രധാന വാർത്തകൾ‌