പ്രതീകാത്മക ചിത്രം 
Kerala

ബലാത്സംഗം ചെറുത്തപ്പോള്‍ ശ്വാസം മുട്ടിച്ചു; മുഖത്ത് ക്രൂരമര്‍ദ്ദനം, വാരിയെല്ലിനും പരിക്ക്; കൊച്ചിയിലെ വയോധികയുടെ മരണം കൊലപാതകം; സഹോദരപുത്രന്‍ അറസ്റ്റില്‍

അവിവാഹിതയായ വയോധിക എറണാകുളം നോര്‍ത്തിലെ ഇരുനില വീട്ടില്‍ സഹോദരന്റെ മകനും ഭാര്യയ്ക്കും ഒപ്പമാണ് താമസിച്ചിരുന്നത്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കൊച്ചിയില്‍ പരിക്കുകളോടെ ആശുപത്രിയില്‍ എത്തിച്ച വയോധിക മരിച്ചത് ബലാത്സംഗ ശ്രമത്തിനിടെയെന്ന് കണ്ടെത്തി. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് മരണകാരണം വ്യക്തമായത്.  സംഭവത്തില്‍ മരിച്ച 88 കാരിയുടെ സഹോദരന്റെ മകനെ പൊലീസ് അറസ്റ്റ് ചെയ്തു. 

ബലാത്സംഗ ശ്രമം ചെറുത്തപ്പോള്‍ വയോധികയുടെ മൂക്കും വായും പൊത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ചെന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയത്. ക്രൂരമായ മര്‍ദ്ദനത്തിലാണ് മുഖത്ത് മുറിവുകളുണ്ടായത്. വാരിയെല്ലിന്റെ ഭാഗത്തും പരിക്കുകളുണ്ടെന്ന് കണ്ടെത്തി. 

വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് വൃദ്ധയെ പ്രതിയും ബന്ധുക്കളും ചേര്‍ന്ന് കച്ചേരിപ്പടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലെ പരിശോധനയില്‍ വയോധിക നേരത്തെ മരിച്ചതായി വ്യക്തമായി. ഇവരുടെ മുഖത്തും കയ്യിലും പരിക്കുകളുണ്ടായിരുന്നു. സംശയം തോന്നിയ ആശുപത്രി അധികൃതര്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. 

ഇതിനിടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ സഹോദരപുത്രനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ബലാത്സംഗ ശ്രമം വ്യക്തമായതോടെ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. അവിവാഹിതയായ വയോധിക എറണാകുളം നോര്‍ത്തിലെ ഇരുനില വീട്ടില്‍ സഹോദരന്റെ മകനും ഭാര്യയ്ക്കും ഒപ്പമാണ് താമസിച്ചിരുന്നത്. 

വയോധികയെ പ്രതി പീഡിപ്പിച്ചിരുന്നതായി പൊലീസ് പറഞ്ഞു. പ്രതിയും വയോധികയും തമ്മില്‍ വഴക്ക് പതിവായിരുന്നുവെന്ന് അയല്‍ക്കാര്‍ പൊലീസിനോട് പറഞ്ഞു. കേസില്‍ പ്രതിയുടെ ഭാര്യ, അടുത്ത ബന്ധുക്കള്‍, അയല്‍വാസികള്‍ തുടങ്ങിയവരുടെ മൊഴിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

ഗ്യാസ് സിലിണ്ടർ വിതരണം ഇനി ഈസിയാകും, ക്രമക്കേട് തടയാൻ 'കേരള എൽപിജി സപ്ലൈ' ട്രാക്കറുമായി അധികൃതർ

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍; അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാന്‍; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

പാചകവാതക പ്രതിസന്ധി രൂക്ഷം, തിങ്കളാഴ്ച ഹോട്ടലുകൾ അടച്ച് സമരം

'മരിക്കുമ്പോൾ ചുവന്ന പതാകയാണോ ത്രിവർണ്ണ പതാകയാണോ പുതക്കേണ്ടതെന്ന് ആലോചിക്കുന്നത് നല്ലത്'

SCROLL FOR NEXT