സുഹൈൽ സജീവ് പൊലീസ് പിടികൂടുമ്പോൾ, ഇപ്പോഴത്തെ രൂപം 
Kerala

മുടി സ്വയം പറ്റെ വെട്ടി, ഒറ്റനോട്ടത്തില്‍ തിരിച്ചറിയില്ല; 'ജയില്‍ മേക്കോവറില്‍' സുഹൈല്‍

അന്തേവാസികള്‍ക്ക് പൊതുവായ ഉപയോഗത്തിനായി നല്‍കിയിട്ടുള്ള ട്രിമ്മര്‍ ഉപയോഗിച്ചാണ് സുഹൈല്‍ മുടി വടിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

കൊച്ചി: നെടുമ്പാശേരി മിനി കൂപ്പര്‍ അപകടത്തില്‍ മൂന്നുപേര്‍ മരിച്ച കേസിലെ പ്രതി സുഹൈല്‍ സജീവ് മുടി പറ്റെവെട്ടി പുതിയ മേക്കോവറില്‍. കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോള്‍, പ്രതി തലമുടി പറ്റെ വെട്ടി തിരിച്ചറിയാന്‍ പോലും സാധിക്കാത്ത രീതിയിലായിരുന്നു. കാക്കനാട്ടെ ബോസ്റ്റല്‍ സ്‌കൂളില്‍ നിന്നാണ് സുഹൈലിനെ കോടതിയില്‍ ഹാജരാക്കിയത്.

മുടി വെട്ടാന്‍ ആരും നിര്‍ബന്ധിച്ചിട്ടില്ലെന്നും, താന്‍ സ്വയം വെട്ടിയതാണെന്നും സുഹൈല്‍ വ്യക്തമാക്കിയതായി ബോസ്റ്റല്‍ സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. അന്തേവാസികള്‍ക്ക് പൊതുവായ ഉപയോഗത്തിനായി നല്‍കിയിട്ടുള്ള ട്രിമ്മര്‍ ഉപയോഗിച്ചാണ് സുഹൈല്‍ മുടി വടിച്ചത്. രൂപത്തിലും ശരീരഭാഷയിലും വന്ന മാറ്റം മൂലം ഒറ്റനോട്ടത്തില്‍ സുഹൈലിനെ ആര്‍ക്കും പെട്ടെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല.

നെടുമ്പാശേരി വാഹനാപകടക്കേസിലെ പ്രധാന പ്രതി സുഹൈല്‍ സജീവിനെതിരെ കുറ്റകരമായ നരഹത്യ വകുപ്പാണ് ചുമത്തിയിട്ടുള്ളത്. പത്തൊന്‍പതുകാരനായ പ്രതി സുഹൈല്‍ സജീവിനു മദ്യം നല്‍കിയ ബാറുകളുടെ ലൈസന്‍സ് എക്‌സൈസ് വകുപ്പ് സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. 23 വയസില്‍ താഴെ പ്രായമുള്ള പ്രതിക്ക് മദ്യം നല്‍കിയതിന്റെ പേരിലാണ് നടപടി. സുഹൈലും കൂട്ടുകാരും മൂന്ന് ബാറുകളില്‍ നിന്നും മദ്യപിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

Nedumbassery Mini Cooper Accident Case: Suhail Sajeev in a 'jail makeover'

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിണറായി വിജയന് തിരിച്ചടി; സിഎംആർഎൽ കേസിൽ അപ്പീൽ അനുമതിയില്ല

മലപ്പുറത്ത് എംഡിഎംഎയുമായി വനിതാ ഇൻഫ്ലുവൻസർ ഉൾപ്പെടെ നാലുപേർ പിടിയിൽ

നടന്‍ ഇമ്രാന്‍ ഖാന്‍ ഉടന്‍ രാജ്യം വിടണം; സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തതില്‍ നടപടി

'നടിപ്പ് അറക്കി- മമിത ബൈജു'; നടിയെ പ്രശംസിച്ച് എസ് ജെ സൂര്യ

സിനഗോഗിന് തീയിടാന്‍ നിര്‍ദേശിച്ചത് 'ബോസ്', ടെലഗ്രാം വഴി നിരന്തരം ചാറ്റ്; ഡല്‍ഹിയും ആഗ്രയും ലക്ഷ്യമിട്ടെന്ന് സൂചന, ആരാണ് എബിന്‍ ബി പോള്‍?