അഞ്ജു 
Kerala

'മരിക്കാതെ വേറെ മാര്‍ഗമില്ല, നിങ്ങള്‍ സുഖമായി ജീവിക്കൂ'; സ്വര്‍ണാഭരണം തട്ടിയ കേസില്‍ യുവതിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്

സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കിയ സ്ത്രീ തിരികെ നല്‍കാത്തതിന്റെ മനോവിഷമത്തില്‍ ജീവനൊടുക്കിയ യുവതിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

തിരുവനന്തപുരം: സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കിയ സ്ത്രീ തിരികെ നല്‍കാത്തതിന്റെ മനോവിഷമത്തില്‍ ജീവനൊടുക്കിയ യുവതിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്. സ്വകാര്യ സ്വര്‍ണപ്പണയ ഇടപാടു സ്ഥാപനത്തിലെ ജീവനക്കാരി വെണ്ണിയൂര്‍ നെല്ലിവിള ജയ ഭവനില്‍ വിഷ്ണുവിന്റെ ഭാര്യ അഞ്ജു(28) ആണ് ഇന്നലെ മരിച്ചത്.

'മരിക്കാതെ വേറെ മാര്‍ഗമില്ല, നിങ്ങള്‍ സുഖമായി ജീവിക്കൂ' എന്നാണ് അഞ്ജുവിന്റെ ആത്മഹത്യാക്കുറിപ്പിലുള്ളത്. ആത്മഹത്യയ്ക്കു ശ്രമിച്ച സഹപ്രവര്‍ത്തക വെങ്ങാനൂര്‍ ചാവടിനട സ്വദേശിനി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ചികിത്സയിലുള്ള യുവതിയുടെ മൊഴി രേഖപ്പെടുത്തി. മരിച്ച യുവതിയുടെ ആത്മഹത്യാക്കുറിപ്പനുസരിച്ച് പനങ്ങോട് സ്വദേശിനിയായ സിന്ധു കുമാരിയെ (53) വിഴിഞ്ഞം പൊലീസ് അറസ്റ്റു ചെയ്തു.

കഴിഞ്ഞ 30ന് വൈകിട്ടായിരുന്ന സംഭവം. ഇരുവരും ചേര്‍ന്ന് വിഴിഞ്ഞത്തെ ജൂസ് കടയില്‍നിന്നു പാനീയം വാങ്ങി വിഷംകലര്‍ത്തി കുടിക്കുകയായിരുന്നു. കബളിപ്പിച്ചു സ്വര്‍ണാഭരണങ്ങള്‍ വാങ്ങിയെന്നും തിരികെ ചോദിച്ചപ്പോള്‍ വിറ്റുപോയതായി പറഞ്ഞെന്നും അഞ്ജുവിന്റെ ആത്മഹത്യാക്കുറിപ്പിലുള്ളതായി ബന്ധുക്കള്‍ അറിയിച്ചു. അഞ്ജു, മാതാവ്, ചികിത്സയിലുള്ള യുവതി എന്നിവരുള്‍പ്പെടെ ബന്ധുക്കളില്‍നിന്ന് 70 പവനോളം സ്വര്‍ണം കൈക്കലാക്കിയെന്നാണ് പരാതിയില്‍ പറയുന്നത്.

Suicide note of woman in gold jewellery theft case released

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പാര്‍ട്ടിയെ തെറ്റായി നയിച്ചവരാണ് വര്‍ഗവഞ്ചകര്‍, തന്റെ നിലപാട് ശരിയെന്ന് ജനങ്ങള്‍ അംഗീകരിച്ചു'

'മാലിന്യം ഉത്തരവാദിത്തത്തോടെ സംസ്‌കരിക്കണം'; മസ്‌കത്തില്‍ കര്‍ശന നിര്‍ദേശം, ലംഘിച്ചാല്‍ കനത്ത പിഴ

ഹാന്‍ഡ് ബ്രേക്ക് മാറി വാഹനം മുന്നോട്ടു നീങ്ങി; തിരുവനന്തപുരത്ത് മൂന്ന് വയസുകാരി മരിച്ചു

യുഎഇയില്‍ പാസ്പോര്‍ട്ട്-കോണ്‍സുലര്‍ സേവനങ്ങള്‍ ഇനി എളുപ്പം; പുതിയ ബുക്കിങ് പോര്‍ട്ടല്‍ പ്രഖ്യാപിച്ചു

മറ്റൊരു കുട്ടിയെ രക്ഷിക്കാനിറങ്ങി; കരയില്‍ നിന്ന മൂന്ന് വയസുകാരനെ ഒഴുക്കില്‍പ്പെട്ട് കാണാതായി