പ്രതീകാത്മക ചിത്രം 
Kerala

‍‍ഒന്നു മുതൽ ഒൻപതു വരെ ക്ലാസുകളിലെ വേനൽ അവധി: ഏപ്രിൽ 3 മുതൽ മേയ് 31 വരെ 

വേനൽ അവധിക്കു ശേഷം ജൂൺ ഒന്നിനു തന്നെ സ്‌കൂളുകൾ തുറക്കും

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ ഒന്നു മുതൽ ഒൻപതു വരെയുള്ള ക്ലാസുകളിലെ മധ്യവേനലവധി ഏപ്രിൽ 3 മുതൽ തുടങ്ങും. സർക്കാർ, എയ്‌ഡഡ്, അംഗീകൃത അൺ എയ്‌ഡഡ് വിദ്യാലയങ്ങളിലെ 2021-22 സ്‌കൂൾ വർഷത്തെ മധ്യവേനലവധി 2022 ഏപ്രിൽ 3 മുതൽ മേയ് 31 വരെയായി പുനഃക്രമീകരിച്ചു. വേനൽ അവധിക്കു ശേഷം ജൂൺ ഒന്നിനു തന്നെ സ്‌കൂളുകൾ തുറക്കും. 

ഈ മാസം 23ന് തുടങ്ങിയ ഒന്നു മുതൽ ഒൻപതു വരെയുള്ള ക്ലാസുകളിലെ വാർഷിക പരീക്ഷ ഏപ്രിൽ രണ്ടിന് അവസാനിക്കും. 

മാർച്ച് 30ന് തുടങ്ങിയ പ്ലസ് ടു പരീക്ഷകളും മാർച്ച് 31ന് ആരംഭിച്ച എസ്എസ്എൽസി പരീക്ഷകളും തുടരുകയാണ്. എസ്എസ്എൽസി പരീക്ഷകൾ ഏപ്രിൽ 29 വരെയാണ് നടക്കുക. പ്ലസ് ടു പരീക്ഷകളും വൊക്കേഷണൽ ഹയർസെക്കൻഡറി രണ്ടാം വർഷ പരീക്ഷകളും ഏപ്രിൽ 22 വരെ നടക്കും. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT