സന്ദീപിന്റെ വീട്ടില്‍ കോടിയേരി എത്തിയപ്പോള്‍/ ടിവി സ്‌ക്രീന്‍ഷോട്ട്‌ 
Kerala

'എന്റെ പ്രണനാ പോയത്...'; കോടിയേരിക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് സുനിത; സന്ദീപിന്റെ കുടുംബത്തെ സിപിഎം ഏറ്റെടുക്കും

ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തിയ സിപിഎം ലോക്കല്‍ സെക്രട്ടറി സന്ദീപിന്റെ വീട് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സന്ദര്‍ശിച്ചു

സമകാലിക മലയാളം ഡെസ്ക്

തിരുവല്ല: ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തിയ സിപിഎം ലോക്കല്‍ സെക്രട്ടറി സന്ദീപിന്റെ വീട് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സന്ദര്‍ശിച്ചു. കോടിയേരിയുടെ ഭാര്യ വിനോദിനി, മന്ത്രി സജി ചെറിയാന്‍ എന്നിവരും അദ്ദേഹത്തോടൊപ്പം സന്ദീപിന്റെ വീട്ടിലെത്തി.  

ക്രൂരമായ കൊലപാതകമാണ് നടന്നതെന്നും കുടുംബത്തിന് വേണ്ടി സാധിക്കുന്നതെല്ലാം ചെയ്യുമെന്നും കോടിയേരി പറഞ്ഞു. ഭാര്യയ്ക്ക് ജോലി നല്‍കാന്‍ പാര്‍ട്ടി മുന്‍കൈയെടുക്കുമെന്നും അദ്ദേഹം കുടുംബത്തോട് പറഞ്ഞു. 

കോടിയേരിക്ക് മുന്നില്‍ ഭാര്യ സുനിത പൊട്ടിക്കരഞ്ഞു. 'എന്റെ കുഞ്ഞുങ്ങള്‍ക്ക് ആരുമില്ല...എന്റെ പ്രാണനാ പോയത്. അതിനുവേണ്ടി മാത്രം ജീവിച്ചതാ ഞാന്‍...ആരും അനാഥരാകരുത് എന്ന് പറഞ്ഞ് ജീവിച്ചയാളാണ്. ഈ നാടിന് വേണ്ടി ജീവിച്ച ഞങ്ങള്‍ അനാഥരായി... എന്റെ കുഞ്ഞിനെ കണ്ണുനിറച്ച് കണ്ടിട്ടില്ല...'-സുനിത പറഞ്ഞു. 

'പാര്‍ട്ടി കൂടെയുണ്ട്. കുട്ടികളെ വളര്‍ത്താനുള്ള എല്ലാ സഹായവും ചെയ്യും. ആവശ്യമായ ജോലി ഏര്‍പ്പാടു ചെയ്തു തരും. ക്രൂരമായ കൊലപാതകമാണ് നടത്തിയത്. ചെയ്യേണ്ടതൊക്കെ ചെയ്യാം'-കോടിയേരി സുനിതയോട് പറഞ്ഞു. 

'അത്യന്തം നിഷ്ഠൂരമായ കൊലപാതകമാണ്. കേരളമാകെ നടുക്കിയ കൊലപാതകമാണ്. ദുഖകരമായ അനുഭവങ്ങളാണ് കുടുംബം പങ്കുവച്ചത്. രണ്ട് പിഞ്ചുകുട്ടികളാണ് സന്ദീപിന്റേത്. ബിജെപി-ആര്‍എസ്എസ് നേതൃത്വം ആസൂത്രിതമായി നടത്തിയ കൊലപാതകമാണിത്. പിന്നില്‍ പ്രവര്‍ത്തിച്ച ആളുകളെ കണ്ടെത്തണം. അവരെക്കൂടെ നിയമത്തിന് മുന്നില്‍ക്കൊണ്ടുവരാന്‍ അന്വേഷണം നടത്തണം. കുടുംബത്തൈ സംരക്ഷിക്കാനുള്ള എല്ലാ ഉത്തരവാദിത്തവും സിപിഎം ഏറ്റെടുക്കുന്നു. സന്ദീപിന്റെ ഭാര്യയ്ക്ക് സ്ഥിരം വരുമാനമുള്ള സുരക്ഷിത ജോലി ഏര്‍പ്പാടുചെയ്യാന്‍ പത്തനംതിട്ട ജില്ലാ കമ്മിറ്റി മുന്‍കൈയെടുക്കും. രണ്ട് കുട്ടികളെ വളര്‍ത്താനുള്ള സാമ്പത്തിക സഹായം നല്‍കും. കുട്ടികള്‍ എത്ര വിദ്യാഭ്യാസം ആഗ്രഹിക്കുന്നോ, അത്രയും കാലം ഉയര്‍ന്ന വിദ്യാഭ്യാസം നല്‍കാനുള്ള സംവിധാനം പാര്‍ട്ടിയുണ്ടാക്കി കൊടുക്കും. ആ കുടുംബം ഒരിക്കലും അനാഥരാകില്ല.'-കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT