സണ്ണി എം കപിക്കാട് 
Kerala

'അത് പറയരുതായിരുന്നു'; അയ്യപ്പനെതിരായ വിവാദ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് സണ്ണി എം കപിക്കാട്

നിലപാടില്‍ മാറ്റമില്ല. കേസിനെ നിയമപരമായി നേരിടുമെന്ന് സണ്ണി കപിക്കാട് പറഞ്ഞു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

കൊച്ചി: ശബരിമല അയ്യപ്പനെതിരെ നടത്തിയ വിവാദപരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് ദളിത് ആക്ടിവിസ്റ്റും എഴുത്തുകാരനുമായ സണ്ണി എം കപിക്കാട്. അയ്യപ്പനെയോ മാളികപ്പുറത്ത് അമ്മയെയോ അധിക്ഷേപിച്ചിട്ടില്ല. തെറ്റായ ഒരുവാക്ക് തന്റെ ഭാഗത്തുനിന്ന് വന്നു. അത് പറയരുതായിരുന്നു. ഖേദം പ്രകടിപ്പിക്കുന്നു. നിലപാടില്‍ മാറ്റമില്ല. കേസിനെ നിയമപരമായി നേരിടുമെന്ന് സണ്ണി കപിക്കാട് പറഞ്ഞു.

പ്രസംഗത്തിനിടെ ശബരിമലയില്‍ ഭക്തര്‍ കൊടുക്കുന്ന സ്വര്‍ണം അടിച്ചുമാറ്റുന്നതിനെ കുറിച്ച് വിമര്‍ശിച്ചിരുന്നു. ജെഎന്‍യുവില്‍ അമ്പലം പണിയാനുള്ള സംഘ്പരിവാര്‍ അജണ്ട ചുണ്ടിക്കാണിച്ചിരുന്നു. എന്നാല്‍ പ്രസംഗത്തിലെ ഒരുഭാഗം മാത്രം അടര്‍ത്തി മാറ്റി തനിക്കെതിരെ നുണപ്രചാരണം നടത്തുകയാണ്. ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചാല്‍ ബ്രഹ്മചര്യം പോകുമെന്ന് പറയുന്നു. ഇത് അയ്യപ്പനെ വിലകുറച്ച് കാണുന്നതിന് തുല്യമാണെന്നും കപിക്കാട് പറഞ്ഞു.

പരാമര്‍ശത്തില്‍ സണ്ണി എം കപിക്കാടിനെതിരെ കേസ് എടുത്തതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. മലയാളം സര്‍വകലാശാലയിലെ പ്രതിഷേധത്തിലായിരുന്നു സണ്ണി കപിക്കാടിന്റെ പരാതിക്കാധാരമായ പരാമര്‍ശങ്ങള്‍. ഇതിനെതിരെ തിരുവാഭരണ പാത സംരക്ഷണ സമിതി പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു.തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഈ വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നും സര്‍ക്കാരും വിഷയത്തില്‍ ഇടപെട്ട് നിയമ നടപടി സ്വീകരിക്കണമെന്നും സണ്ണി കപിക്കാട് മാപ്പ് പറയണമെന്നും പന്തളം കൊട്ടാരവും ആവശ്യപ്പെട്ടിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇതെന്ത് മനുഷ്യര്‍!!; പ്രളയമുഖത്തെ നടുക്കുന്ന കാഴ്ച; സ്ത്രീയുടെ മൃതദേഹത്തില്‍ നിന്ന് സ്വര്‍ണം കവര്‍ന്നു; രണ്ട് യുവാക്കള്‍ അറസ്റ്റില്‍; വിഡിയോ

മൺമറഞ്ഞ് അഞ്ചു വർഷത്തിന് ശേഷം പ്രിയ എഴുത്തുകാരി സുമംഗലക്ക് സ്പീക്കറുടെ ഓണാശംസ

കൂടെ നിന്നവരുടെ വൈബ് മാറി, അവരുടെ ഓവര്‍ അമ്പീഷന്‍ നമ്മുടെ ബാധ്യത; അതിന് വേറെ വല്ലയിടത്തും പോട്ടെ: ഗിരീഷ് എഡി

നേപ്പാള്‍ മിന്നല്‍ പ്രളയം 'ഡ്രാമ'; പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് തരൂര്‍

'ട്രാഫിക് നിയമലംഘനം; പിഴ കുടിശ്ശിക അടച്ചില്ലെങ്കില്‍ ലൈസന്‍സ് റദ്ദാക്കും'; വ്യജസന്ദേശങ്ങളില്‍ മുന്നറിയിപ്പ്