Rice Meta AI Image
Kerala

ഇനി മുതൽ 27 രൂപ; സപ്ലൈകോ അരിക്ക് രണ്ട് രൂപ കൂട്ടി

25 രൂപ നിരക്കിൽ 20 കിലോ​ഗ്രാം നൽകിയിരുന്നതിന് ഇനി 27 രൂപ നൽകണം.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സപ്ലൈകോയുടെ ജനപ്രിയ ന്യായവില അരി പദ്ധതിയിൽ വില വർധന. കിലോ ​ഗ്രാമിന് രണ്ട് രൂപയാണ് കൂട്ടിയത്. 25 രൂപ നിരക്കിൽ 20 കിലോ​ഗ്രാം നൽകിയിരുന്നതിന് ഇനി 27 രൂപ നൽകണം. എഫ്സിഐയിൽ നിന്ന് വാങ്ങുന്ന അരിയുടെ വിലയിൽ വന്ന മാറ്റമാണ് പ്രധാന കാരണമായി പറയുന്നത്.

22.50 രൂപയ്ക്ക് കിട്ടിയിരുന്ന അരി ഈ മാസത്തേക്ക് വാങ്ങിയപ്പോൾ 23.25 ആയി. 75 പൈസ മാത്രമാണ് വർധന. ചെലവ് കൂടിയെങ്കിലും കുറേക്കാലത്തിന് ശേഷമാണ് വില കൂട്ടിയതെന്നാണ് എഫ്സിഐയുടെ വിശദീകരണം.

സംസ്ഥാനം ഇപ്പോൾ ഓരോ മാസത്തേക്കുള്ള അരിയാണ് എഫ്സിഐയിൽ നിന്ന് എടുക്കുന്നത്. സംസ്ഥാനത്ത് താല്പര്യമുള്ള ആന്ധ്ര അരിയും മറ്റും അതത് മാസത്തെ വരവ് നോക്കി വാങ്ങാനുള്ള സൗകര്യം കണക്കിലെടുത്താണ് മാറ്റം.

Supplyco rice price hike.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തമിഴ്നാടിന്റെ 'ജന നായകൻ' ഇന്ന് മുഖ്യമന്ത്രി; വിജയ്‌യുടെ സത്യപ്രതിജ്ഞ രാവിലെ 10ന്

Kerala CM Selection Live: മൂവരിൽ മുഖ്യനാര്? പ്രഖ്യാപനത്തിന് കാത്തിരിക്കണം

അവയവദാനത്തിന് വ്യാജരേഖ ചമച്ച കേസ്; മുഖ്യപ്രതി നജീബ് പിടിയില്‍, അറസ്റ്റ് ചെയ്തത് ഗാസിയാബാദില്‍ നിന്ന്

ദിവസം മുഴുവൻ എനർജി!, ആരോ​ഗ്യകരമായ മോർണിങ് റൂട്ടിൻ പ്ലാൻ ചെയ്താലോ?

ഹെൽമറ്റ് ധരിച്ചെത്തിയ ആൾ ചുറ്റിക കൊണ്ട് യുവാവിന്റെ തലയ്ക്കടിച്ചു; ​ഗുരുതര പരിക്ക്- സിസിടിവി ദൃശ്യം പുറത്ത്

SCROLL FOR NEXT