ഹെൽമറ്റ് ധരിച്ചെത്തിയ ആൾ ചുറ്റിക കൊണ്ട് യുവാവിന്റെ തലയ്ക്കടിച്ചു; ​ഗുരുതര പരിക്ക്- സിസിടിവി ദൃശ്യം പുറത്ത്

ജിമ്മിൽ നിന്നിറങ്ങിയ ബിനസിനെ പുറകിൽ നിന്ന് വന്ന ആൾ ചുറ്റിക കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു.
Thrissur
Attackവിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

തൃശൂർ: തൃക്കൂരിൽ ഹെൽമറ്റ് ധരിച്ചെത്തിയ ആൾ ചുറ്റിക കൊണ്ട് യുവാവിന്റെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ പുഴമ്പള്ളം സ്വദേശി ബിനസ് ഡേവിസിനെ (37) തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി 8 മണിയോടെ തൃക്കൂർ മരത്താക്കര നെല്ലിച്ചോട് വെച്ചായിരുന്നു ആക്രമണം.

Thrissur
എന്തുകൊണ്ട് പരാജയപ്പെട്ടു?, കേരളത്തിലെ തോല്‍വി പരിശോധിക്കും; സിപിഎം പിബി യോഗം ഇന്നും നാളെയും

ജിമ്മിൽ നിന്നിറങ്ങിയ ബിനസിനെ പുറകിൽ നിന്ന് വന്ന ആൾ ചുറ്റിക കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. ബോധം നഷ്ടപ്പെട്ട് നിലത്ത് വീണ യുവാവിൻ്റെ തലയിൽ വീണ്ടും ഇയാൾ രണ്ട് തവണ ചുറ്റിക കൊണ്ട് അടിച്ചു.

Thrissur
കളമശേരിയിൽ പോത്തിന്റെ കുത്തേറ്റ് വയോധികൻ മരിച്ചു

നാട്ടുകാരാണ് ബിനസിനെ ആശുപത്രിയിൽ എത്തിച്ചത്. ആക്രമണത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. സംഭവ ശേഷം പ്രതി ഓടി പോകുന്നതും ദൃശ്യങ്ങളിലുണ്ട്. സംഭവത്തിൽ പുതുക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു.

Summary

A young man was hit on the head in Thrissur.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com