തിരുവനന്തപുരം: ഓണക്കാല വിൽപ്പനയിൽ റെക്കോർഡ് കുറിച്ച് സപ്ലൈകോ. ഉത്രാടനാളിൽ വൈകിട്ട് നാലുമണി വരെ 422.17 കോടി രൂപയുടെ വിൽപ്പന നടന്നതായി മുഖ്യമന്ത്രി വി ഡി സതീശൻ അറിയിച്ചു. ജൂലൈ 22 മുതൽ ഓഗസ്റ്റ് 25 വരെയുള്ള 35 ദിവസത്തെ കണക്കാണിത്. ഇതിൽ 153.49 കോടി രൂപ സബ്സിഡി സാധനങ്ങളുടെ വിൽപ്പനയിലൂടെയും 268.89 കോടി രൂപ നോൺ-സബ്സിഡി സാധനങ്ങളുടെ വിൽപ്പനയിലൂടെയുമാണ് ലഭ്യമായത്.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 35 ദിവസത്തെ വിറ്റുവരവ് 385.42 കോടി രൂപയായിരുന്നു. സംസ്ഥാനത്തൊട്ടാകെ മൂന്ന് മെഗാ ട്രേഡ് ഫെയറുകൾ, 11 ജില്ലാ ഫെയറുകൾ, 126 അസംബ്ലി ഫെയറുകളിലുമായി 40 ലക്ഷത്തിലേറെ പേരാണ് എത്തിയത്. ചുരുങ്ങിയ ദിവസംകൊണ്ട് അഭിനന്ദനാര്‍ഹമായ നേട്ടമാണ് സപ്ലൈകോ കൈവരിച്ചതെന്നും, സമീപകാല റെക്കോർഡാണിതെന്നും ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു.
2025 ഓഗസ്റ്റ് ഒന്നു മുതല്‍ സെപ്റ്റംബര്‍ 4 വരെയുള്ള 35 ദിവസത്തെ വിൽപ്പനയാണ് 385.42 കോടി രൂപ. ഇത്തവണ ഓഗസ്റ്റ് ഒന്നുമുതല്‍ 25 ദിവസംകൊണ്ടു മാത്രം 350.21 കോടി രൂപയുടെ വിറ്റുവരവുണ്ടായി. വെളിച്ചെണ്ണ 20 രൂപ കുറച്ചാണ് ഇത്തവണ വിറ്റത്. മിക്ക സബ്‌സിഡി സാധനങ്ങള്‍ക്കും വില വര്‍ധിപ്പിക്കാതെയും പലതിനും വിലകുറച്ചിട്ടും ഈ നേട്ടത്തിലെത്താനായത് ജനങ്ങള്‍ സപ്ലൈകോയെ മുന്‍വര്‍ഷങ്ങളിലേതിനേക്കാള്‍ ആശ്രയിച്ചതിനാലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates