സുപ്രീംകോടതി file
Kerala

നീറ്റ്-യുജി പുനഃപരീക്ഷ കംപ്യൂട്ടര്‍ അധിഷ്ഠിതമാക്കില്ല; പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് സുപ്രീംകോടതി

ചുരുങ്ങിയ സമയത്തിനുള്ളില്‍ പരീക്ഷാ രീതി മാറ്റുന്നത് ഏജന്‍സികള്‍ക്ക് കടുത്ത സമ്മര്‍ദ്ദമുണ്ടാക്കും

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ആതിര അഗസ്റ്റിന്‍

ന്യൂഡല്‍ഹി: ജൂണ്‍ 21-ന് നടക്കാനിരിക്കുന്ന നീറ്റ്-യുജി പുനഃപരീക്ഷ കമ്പ്യൂട്ടര്‍ അധിഷ്ഠിത (സി.ബി.ടി) മാതൃകയിലാക്കണമെന്ന പുതിയ ഹര്‍ജി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി. നിലവിലെ സാഹചര്യത്തില്‍ പരീക്ഷാ രീതി മാറ്റുന്നത് പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുമെന്ന് ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, അരവിന്ദ് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.

ചോദ്യപേപ്പര്‍ ചോര്‍ച്ചാ വിവാദങ്ങളെത്തുടര്‍ന്ന് മെയ് 3-ന് നടന്ന പരീക്ഷ റദ്ദാക്കിയിരുന്നു. തുടര്‍ന്നാണ് ജൂണ്‍ 21-ന് പുനഃപരീക്ഷ നിശ്ചയിച്ചത്. ഒബ്ജക്റ്റീവ് ടൈപ്പ് ഒ.എം.ആര്‍ (പേപ്പര്‍-പെന്‍) രീതിക്ക് പകരം ഓണ്‍ലൈന്‍ പരീക്ഷ നടത്തിയാല്‍ വീണ്ടുമൊരു ചോദ്യ പേപ്പര്‍ ചോര്‍ച്ച തടയാനാകുമെന്ന് ഹര്‍ജിക്കാരനായ ആര്‍.ജെ.ഡി ജനപ്രതിനിധി സുധാകര്‍ സിങ്ങ് വാദിച്ചു.

ചുരുങ്ങിയ സമയത്തിനുള്ളില്‍ പരീക്ഷാ രീതി മാറ്റുന്നത് ഏജന്‍സികള്‍ക്ക് കടുത്ത സമ്മര്‍ദ്ദമുണ്ടാക്കും. സമാനമായ ആവശ്യങ്ങളുന്നയിച്ച മുന്‍ ഹര്‍ജികളും കോടതി തള്ളിയിരുന്നു. ഹര്‍ജി വേനലവധിക്ക് ശേഷം ജൂലൈയില്‍ പരിഗണിക്കുന്നതിനായി മാറ്റി. എന്നാല്‍ അടുത്ത വര്‍ഷം മുതല്‍ നീറ്റ് പരീക്ഷ പൂര്‍ണ്ണമായും കമ്പ്യൂട്ടര്‍ അധിഷ്ഠിതമാക്കാന്‍ തീരുമാനിച്ചതായി ദേശീയ പരീക്ഷാ ഏജന്‍സിയായ എന്‍.ടി.എ കോടതിയെ അറിയിച്ചു. വിദഗ്ധ സമിതിയുടെ ശുപാര്‍ശപ്രകാരം ആരോഗ്യ മന്ത്രാലയവുമായി ആലോചിച്ച് അടുത്ത പരീക്ഷാ സൈക്കിള്‍ മുതല്‍ ഇത് നടപ്പിലാക്കും.

Supreme Court refuses to direct NTA to conduct NEET UG 2026 retest in online mode

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒടുവില്‍ സിബിഎസ്ഇ പോര്‍ട്ടല്‍ റെഡി, ആറുവരെ അപേക്ഷിക്കാം; മാര്‍ക്ക് പരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണ്ണയത്തിനും സംവിധാനം

നീറ്റ് വിവാദം: ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കണമെന്ന് 58% എന്‍ഡിഎ വോട്ടര്‍മാര്‍; എന്‍ടിഎ പിരിച്ചുവിടണമെന്നും ആവശ്യം

പിലാത്തറയിൽ അടിച്ച് തകർത്ത കാറിൽ ചോരക്കറയും വസ്ത്രങ്ങളും, സംഭവത്തിൽ ദുരൂഹതയെന്ന് പൊലീസ്

പർവതത്തിന്‍റെ കരുത്തുമായി രാം ചരണ്‍; പെദ്ധിയിലെ 'മസാ മസാ' ഗാനം, വിഡിയോ

മമതയുടെ നിർദേശം തള്ളി, ഋതബ്രതയെ പ്രതിപക്ഷ നേതാവ് ആക്കണമെന്ന് ഒരു വിഭാഗം; തൃണമൂല്‍ കോണ്‍ഗ്രസ് പിളര്‍പ്പിലേക്ക് ?

SCROLL FOR NEXT