Supreme Court  file
Kerala

എസ്‌ഐആറിനെതിരായ ഹര്‍ജികള്‍ വെള്ളിയാഴ്ച പരിഗണിക്കും; വിശദമായ വാദം കേള്‍ക്കുമെന്ന് ചീഫ് ജസ്റ്റിസ്

എസ്‌ഐആറിനെതിരെ കേരള സര്‍ക്കാര്‍, മുസ്ലിം ലീഗ്, കോണ്‍ഗ്രസ്, സിപിഎം എന്നിവയാണ് ഹര്‍ജി സമര്‍പ്പിച്ചിട്ടുള്ളത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കേരളത്തിലെ  എസ്‌ഐആര്‍  നടപടികള്‍ക്കെതിരെ സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും. ഹര്‍ജികളില്‍ വിശദമായ വാദം കേള്‍ക്കാമെന്ന് ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ് അറിയിച്ചു. മുസ്ലിം ലീഗ് നേതാവു കൂടിയായ അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ ഹര്‍ജി ചീഫ് ജസ്റ്റിസിനു മുമ്പാകെ മെന്‍ഷന്‍ ചെയ്യുകയായിരുന്നു.

കേരളത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പു നടക്കുകയാണെന്നും, ഇതോടൊപ്പം എസ്‌ഐആര്‍ നടത്തുന്നത് വലിയ പ്രതിസന്ധിയുണ്ടാക്കുന്നുണ്ടെന്നും ഹാരിസ് ബീരാന്‍ കോടതിയെ അറിയിച്ചു. ജോലി സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് ബിഎല്‍എമാര്‍ ജീവനൊക്കിയ സംഭവവും കോടതിയില്‍ പരാമര്‍ശിച്ചു. അതിനാല്‍ നാളെത്തന്നെ ഹര്‍ജി പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു.

എന്നാല്‍ എസ്‌ഐആറിനെതിരായ ഹര്‍ജികളില്‍ വിശദമായ വാദം കേള്‍ക്കാമെന്നും, എല്ലാ ഹര്‍ജികളും വെള്ളിയാഴ്ച പരിഗണിക്കുമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു. എസ്‌ഐആറിനെതിരെ കേരള സര്‍ക്കാര്‍, രാഷ്ട്രീയ പാർട്ടികളായ മുസ്ലിം ലീഗ്, കോണ്‍ഗ്രസ്, സിപിഎം എന്നിവയാണ് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുള്ളത്. സിപിഐയും ഹര്‍ജി നല്‍കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ എസ്‌ഐആര്‍ നടപടികള്‍ താല്‍ക്കാലികമായി സ്റ്റേ ചെയ്യണമെന്ന് മുസ്ലിം ലീഗും സിപിഎമ്മും ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിലെ എസ്‌ഐആറിനെതിരായ ഹര്‍ജികള്‍ ഏതു ബെഞ്ചാകും പരിഗണിക്കുകയെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിട്ടില്ല. ബിഹാറിലെ എസ്‌ഐആറിനെതിരായ ഹര്‍ജികള്‍ ഇപ്പോഴും ജസ്റ്റിസ് സൂര്യകാന്തിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചിന്റെ പരിഗണനയിലാണ്.

The Supreme Court will consider the petitions filed against the SIR proceedings in Kerala on Friday.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സെലിബ്രിറ്റി പത്രം വായിക്കാറില്ലേ? പ്രത്യേക പരിഗണന നല്‍കാനാവില്ല'; വി എം വിനുവിന് തിരിച്ചടി; ഹര്‍ജി ഹൈക്കോടതി തള്ളി

എത്ര വൃത്തിയാക്കിയാലും ഈച്ച വരും, ഈച്ചശല്യം ഒഴിവാക്കാൻ ചില പൊടിക്കൈകളുണ്ട്

'ഉമ്മന്‍ചാണ്ടി പമ്പയില്‍ പോയിരുന്ന് ഏകോപനം നടത്തി; ഈ സര്‍ക്കാര്‍ ഒരു ചുക്കും ചെയ്തില്ല, ശബരിമല സീസണ്‍ മനഃപൂര്‍വം കുഴപ്പത്തിലാക്കി'

20,000 പാക് രൂപ വീതം സംഭാവന പിരിച്ചു, പണം സ്വീകരിച്ചത് സഡാപേ ആപ് വഴി; ജെയ്‌ഷെ മുഹമ്മദ് വനിതകളെ ഉപയോഗിച്ചും ചാവേര്‍ ആക്രമണത്തിന് പദ്ധതിയിട്ടു

'യുഡിഎഫ് 4189, പിണറായി സര്‍ക്കാര്‍ 4,71,442'; ലൈഫ് ഭവന പദ്ധതിയുടെ കണക്കുകള്‍, കുറിപ്പ്

SCROLL FOR NEXT