വിഷുക്കൈനീട്ടവുമായി സുരേഷ് ഗോപി /വിഡിയോ ദൃശ്യം 
Kerala

വിഷുക്കൈനീട്ടവുമായി സുരേഷ് ഗോപി തൃശൂരില്‍ - വിഡിയോ

മാനസിക വെല്ലുവിളി നേരിടുന്ന ഐശ്വര്യ, മണികണ്ഠന്‍ എന്നീ കുട്ടികള്‍ സുരേഷ്‌ഗോപിയില്‍ നിന്ന് ആദ്യ കൈനീട്ടം ഏറ്റുവാങ്ങി

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: വിഷുക്കൈനീട്ടവുമായി സുരേഷ് ഗോപി എംപി തൃശൂരില്‍. ബിജെപി തൃശൂര്‍ ഈസ്റ്റ്, വെസ്റ്റ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ കൗസ്തുഭം ഓഡിറ്റോറിയത്തിലായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്.

വേദിയിലെത്തിയ സുരേഷ്‌ഗോപിയെ കുട്ടികള്‍ താമര ബൊക്കെയും കണിക്കൊന്നയും കൃഷ്ണ വിഗ്രഹവും നല്‍കി സ്വീകരിച്ചു. 
വേദിയില്‍ സജ്ജമാക്കിയിരുന്ന വിഷുക്കണിയോടൊപ്പമുള്ള വിഗ്രഹത്തിന് മുന്നില്‍ അദ്ദേഹം കൈനീട്ടം സമര്‍പ്പിച്ചു. 

കുട്ടികള്‍ക്ക് കൈനീട്ടം നല്‍കിയാണ് പരിപാടി ആരംഭിച്ചത്. മാനസിക വെല്ലുവിളി നേരിടുന്ന ഐശ്വര്യ, മണികണ്ഠന്‍ എന്നീ കുട്ടികള്‍ സുരേഷ്‌ഗോപിയില്‍ നിന്ന് ആദ്യ കൈനീട്ടം ഏറ്റുവാങ്ങി. തുടര്‍ന്ന് നൂറുക്കണക്കിന് കുട്ടികള്‍ സുരേഷ്‌ഗോപിയില്‍ നിന്ന് കൈനീട്ടം സ്വീകരിച്ചു. ഇതിന് ശേഷം ബൂത്ത് പ്രസിഡന്റുമാര്‍, ഏരിയാ ഭാരവാഹികള്‍, മുതിര്‍ന്നവര്‍ എന്നിവര്‍ക്ക് വിഷുക്കൈനീട്ടം വിതരണം ചെയ്തു. തൃശൂര്‍ പൂരം ഇത്തവണ പൂര്‍ണമായ രീതിയില്‍ നടത്താനാകുമെന്നും ആശങ്കവേണ്ടെന്നും സുരേഷ്‌ഗോപി പറഞ്ഞു.

വെടിക്കെട്ടുമായി ബന്ധപ്പെട്ട് പാറമേക്കാവ് ദേവസ്വം തനിക്ക് അയച്ച കത്ത് ലഭിച്ചയുടനെ കേന്ദ്ര മന്ത്രി പിയൂഷ് ഗോയലിന് കൈമാറിയെന്നും മന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് ഇതിനുള്ള എല്ലാ തടസങ്ങളും നീങ്ങിയതായും സുരേഷ്‌ഗോപി അറിയിച്ചു.

ബിജെപി വെസ്റ്റ് മണ്ഡലം പ്രസിഡന്റ് രഘുനാഥ് സി.മേനോന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് സദാനമന്ദന്‍ മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. ദേശീയ കൗണ്‍സില്‍ അംഗം എം.എസ് സമ്പൂര്‍ണ, സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.ബി.ഗോപാലകൃഷ്ണന്‍, സംസ്ഥാന സെക്രട്ടറി എ.നാഗേഷ്, ജില്ലാ പ്രസിഡന്റ് അഡ്വ.കെ.കെ അനീഷ്‌കുമാര്‍ തുടങ്ങി നിരവധി നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഭാര്യയെ കൊലപ്പെടുത്തി മുങ്ങി; 25 വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് പിടിയില്‍

പ്രതികയ്ക്ക് ഇടമില്ല, യസ്തിക തിരിച്ചെത്തി; വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

പെന്‍ഷന്‍ അപേക്ഷക്കായി എത്തി, നഗരസഭ ജീവനക്കാരിയെ കടിച്ച് പരിക്കേല്‍പ്പിച്ച് സ്ത്രീ

6000 വിസകൾ, വിദ്യാർഥികൾക്ക് കൂടുതൽ അവസരം; ഇന്ത്യ–ന്യൂസിലൻഡ് കരാർ അവസരങ്ങളുടെ പുതിയ വാതിൽ തുറക്കുന്നു

SCROLL FOR NEXT