Suresh Gopi, Police Brutality ഫയൽ
Kerala

'നാട്ടിൽ നടക്കുന്നത് അടിയന്തരാവസ്ഥ'; കുന്നംകുളം കസ്റ്റഡി മർദ്ദനത്തിൽ നടപടിയുണ്ടാകുമെന്ന് സുരേഷ് ഗോപി

'ദൃശ്യങ്ങൾ കണ്ടു. പൊലീസിൻ്റെ ഭാഗത്ത് നിന്നുണ്ടായത് മോശം പ്രവൃത്തിയാണ്'

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കുന്നംകുളത്തെ പൊലീസ് കസ്റ്റഡി മർദനത്തില്‍ നടപടിയുണ്ടാകുമെന്ന് കേന്ദ്രമന്ത്രി സുരേഷ്ഗോപി. ദൃശ്യങ്ങൾ കണ്ടു. പൊലീസിൻ്റെ ഭാഗത്ത് നിന്നുണ്ടായത് മോശം പ്രവൃത്തിയാണ്. അടിയന്തരാവസ്ഥയാണ് നാട്ടിൽ നടക്കുന്നത്. തന്‍റെ പരിധിയിൽപ്പെടുന്ന പ്രദേശത്ത് നിന്ന് എന്ത് ചെയ്യാൻ പറ്റുമെന്ന് നോക്കട്ടെയെന്നും സുരേഷ് ​ഗോപി കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, കുന്നംകുളം സ്റ്റേഷനിലെ മർദനത്തിൽ സസ്പെൻഷന് പിന്നാലെ പൊലീസുകാർക്കെതിരെ തുടർ നടപടികളിലേക്ക് ആഭ്യന്തരവകുപ്പ് കടക്കാനൊരുങ്ങുകയാണ്. സംഭവവുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ ഉത്തര മേഖല ഐജി നിർദ്ദേശം നൽകിയിട്ടുണ്ട്. യൂത്ത് കോൺ​ഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് സുജിത്തിനെയാണ് കുന്നംകുളം എസ് ഐ നുഹ്മാന്റെ നേതൃത്വത്തിൽ ക്രൂരമായി മർദ്ദിച്ചത്.

കസ്റ്റഡി മര്‍ദ്ദനത്തില്‍ സുജിത്തിന്റെ പരാതിയില്‍, അന്നത്തെ കുന്നംകുളം എസ്‌ഐ നുഹ്മാന്‍, സിപിഒമാരായ ശശിധരന്‍, സജീവന്‍, സന്ദീപ് എന്നിവര്‍ക്കെതിരെ കോടതി കേസെടുത്തിരുന്നു. സിസിടിവി ദൃശ്യങ്ങൾ സുജിത്ത് പുറത്തുവിട്ടതോടെ സംസ്ഥാനത്ത് വ്യാപക പ്രതിഷേധമാണ് അരങ്ങേറിയത്. ഇതേത്തുടർന്ന് പ്രതികളായ എസ്ഐ നുഹ്മാൻ ഉൾപ്പെടെ നാലു പൊലീസുകാരെ സസ്പെൻഡ് ചെയ്യുകയായിരുന്നു.

Minister Suresh Gopi says action will be taken against the police custody beating in Kunnamkulam.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജനവാസ മേഖലയിലിറങ്ങിയ കടുവയെ തുരത്താൻ ശ്രമം തുടരുന്നു; പ്രദേശത്ത് നിരോധനാജ്ഞ, വിദ്യാലയങ്ങള്‍ക്ക് അവധി

ഈ രാശിക്കാര്‍ക്ക് ജോലിയില്‍ പുരോഗതി, വരുമാന വര്‍ധന; കുടുംബത്തില്‍ അഭിപ്രായവ്യത്യാസത്തിന് സാധ്യത

വയനാട്ടിലെ കടുവയെ തുരത്താൻ ശ്രമം, ഡെംബലെ 'ദ ബെസ്റ്റ്'; ഇന്നത്തെ 5 പ്രധാന വാർത്തകൾ

തിരുവൈരാണിക്കുളം പാര്‍വതി ദേവിയുടെ നടതുറപ്പ് മഹോത്സവം ജനുവരി രണ്ടുമുതല്‍; വിര്‍ച്വല്‍ ക്യൂ ബുക്കിങ് ആരംഭിച്ചു, വിശദാംശങ്ങള്‍

ലൈംഗിക അതിക്രമ കേസ്: സംവിധായകൻ പി ടി കുഞ്ഞുമുഹമ്മദിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ

SCROLL FOR NEXT