സുരേഷ് ഗോപി/ ഫയല്‍ ചിത്രം 
Kerala

ശമ്പളമില്ലാത്ത ജോലിയാണെന്ന് ഉറപ്പുലഭിച്ചു; സത്യജിത് റേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുമെന്ന് സുരേഷ് ഗോപി 

സത്യജിത് റേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുമെന്ന് സുരേഷ് ഗോപി

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: സത്യജിത് റേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുമെന്ന് സുരേഷ് ഗോപി. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചിരിക്കുന്നത്. തന്നെ അറിയിക്കാതെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷ സ്ഥാനം നല്‍കിയതില്‍ സുരേഷ് ഗോപിക്ക് അതൃപ്തിയുണ്ടെന്നും സംസ്ഥാനത്തിന് പുറത്തേക്ക് തന്നെ മാറ്റാനുള്ള നീക്കത്തിന്റെ ഭാഗമായാണ് നടപടിയെന്ന് കരുതുന്നതായും വാര്‍ത്തകള്‍ പുറത്തുവന്നിരിന്നു.

ശമ്പളമില്ലാത്ത ജോലിയായിരിക്കും എന്നും രാഷ്ട്രീയ പ്രവര്‍ത്തകന്റെ എല്ലാ സ്വാതന്ത്ര്യവും തനിക്കുണ്ടായിരിക്കും എന്ന് 100 ശതമാനം ഉറപ്പു ലഭിച്ചതിന് ശേഷമാണ് സ്ഥാനം ഏറ്റെടുക്കുന്നതെന്ന് സുരേഷ് ഗോപി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. 

സഹകരണ ബാങ്ക് തട്ടിപ്പുകള്‍ക്ക് എതിരെ ഗാന്ധി ജയന്തി ദിനത്തില്‍ തൃശൂരില്‍ പ്രഖ്യാപിച്ച ജാഥയ്ക്ക് മാറ്റമുണ്ടാകില്ലെന്നും സുരേഷ് ഗോപി അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വൈദ്യുതി പ്രതിസന്ധിയിൽ കേരളത്തിന് ആശ്വാസം: ഹിമാചൽ പ്രദേശ് 250 മെഗാവാട്ട് നൽകും; കെ സി വേണുഗോപാലിന്റെ ഇടപെടൽ നിർണ്ണായകമായി

സഞ്ജു തുടരും... ടോസ് ഇന്ത്യക്ക്, ആദ്യം ബൗളിങ്

'ടൂറിസം മേഖലയില്‍ വേണ്ടത് പ്രൊഫഷണല്‍ സമീപനം, പ്രാദേശിക സമൂഹങ്ങള്‍ക്ക് കൂടി നേട്ടമുണ്ടാകണം'

3 ഐപിഎൽ ക്യാപ്റ്റൻമാർ ഇന്ത്യൻ ഏകദിന ടീമിലേക്ക്!

ഓവർ ടേക്ക് ചെയ്തതിനെ തുടർന്നുണ്ടായ തർക്കം: നെടുങ്കണ്ടത്ത് ബസ് ജീവനക്കാരെ വളഞ്ഞിട്ട് മർദ്ദിച്ച സിപിഎം പ്രവർത്തകർ അറസ്റ്റിൽ