സ്വാമി ശുഭാംഗാനന്ദ 
Kerala

സ്വാമി ഋതംഭരാനന്ദ സ്ഥാനമൊഴിഞ്ഞു; സ്വാമി ശുഭാംഗാനന്ദ എസ്എന്‍ ട്രസ്റ്റ് ജനറല്‍ സെക്രട്ടറി

ട്രസ്റ്റ് ബോർഡ് യോഗമാണ് ശുഭാംഗാനന്ദയെ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തത്

Author : സമകാലിക മലയാളം ഡെസ്ക്


ശിവഗിരി: സ്വാമി ശുഭാംഗാനന്ദയെ ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി. ട്രസ്റ്റ് ബോർഡ് യോഗമാണ് ശുഭാംഗാനന്ദയെ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. സ്വാമി ഋതംഭരാനന്ദ ജനറൽ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞതിനെ തുടർന്നാണിത്. 

ചെമ്പഴന്തി ഗുരുകുലം സെക്രട്ടറിയാണ് നിലവിൽ സ്വാമി ശുഭാംഗാനന്ദ. ഗുരുധർമ്മ പ്രചാരണസഭയുടെ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. സ്വാമി ശുഭാംഗാനന്ദ മഹാസമാധിയിൽ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു. പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. സ്ഥാനമൊഴിഞ്ഞ സ്വാമി ഋതംഭരാനന്ദ സ്വാമി ശുഭാംഗാനന്ദയ്ക്ക് രേഖകൾ കൈമാറി. 

ശിവഗിരിമഠം ഓഫീസിലെത്തി സ്വാമി ശുഭാംഗാനന്ദ ചുമതലയേറ്റു. ഇക്കഴിഞ്ഞ ട്രസ്റ്റ് ബോർഡ് തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വോട്ട് നേടിയാണ് സ്വാമി ശുഭാംഗാനന്ദ വിജയിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം