ഫയല്‍ ചിത്രം 
Kerala

ശുദ്ധഅസംബന്ധം, വസ്തുതാവിരുദ്ധം;  സ്വപ്‌നയുടെ മൊഴി പുതിയ കെട്ടുകഥ; വിശദീകരണവുമായി സ്പീക്കര്‍

ഒമാനില്‍ നല്ല നിലയില്‍ വിദ്യാഭ്യാസസ്ഥാപനം നടത്തുന്ന പൊന്നാനി സ്വദേശി നസീര്‍ അഹമ്മദിനെ അറിയാം

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  തനിക്കെതിരെ പുറത്തുവന്ന സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ മൊഴി ശുദ്ധഅസംബന്ധവും വസ്തതുതാവിരുദ്ധവുമെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. ഇക്കാര്യം ആര്‍ക്കും അന്വേഷിച്ച് ബോധ്യപ്പെടാവുവുന്നതുമാണ്. പ്രവാസികളെ  കാണുന്നതിന്റെ പേരില്‍ വിദേശത്ത് നിക്ഷേപമുണ്ടെന്ന് വ്യാഖ്യാനിക്കുന്നത് അബദ്ധമാണെന്ന് സ്പീക്കര്‍ മാധ്യമങ്ങളോട് പറഞ്ഞു

ഒമാനില്‍ നല്ല നിലയില്‍ വിദ്യാഭ്യാസസ്ഥാപനം നടത്തുന്ന പൊന്നാനി സ്വദേശി നസീര്‍ അഹമ്മദിനെ അറിയാം. തനിക്ക് അവിടെ നിക്ഷേപമുണ്ടെന്ന് പറയുന്നത് ദുര്‍വ്യാഖ്യാനം ചെയ്യലാണ്. ഷാര്‍ജ ഷെയ്ഖിനെ ഒറ്റയ്ക്ക് കണ്ടിട്ടില്ലെന്നും ഇപ്പോഴത്തെ മൊഴികള്‍ പുതിയ കെട്ടുകഥകളാണെന്നും അദ്ദേഹം പറഞ്ഞു. പുതുതായ വന്ന മൊഴി മൊഴികൂടി അന്വേഷണവിധേയമാക്കണം. രാഷ്ട്രീയ താത്പര്യം വച്ചുകൊണ്ടുള്ള പ്രചാരകരുടെ വേഷത്തിലാണ് കേന്ദ്ര ഏജന്‍സികളെന്നും അദ്ദേഹം പറഞ്ഞു. 


പി ശ്രീരാമകൃഷ്ണന്‍ വിദേശത്ത് വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാന്‍ പദ്ധതിയിട്ടിരുന്നതായി സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ മൊഴി പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് സ്പീക്കറുടെ പ്രതികരണം.  മിഡില്‍ ഈസ്റ്റ് കോളേജിന്റെ ബ്രാഞ്ച് ഷാര്‍ജയില്‍ തുടങ്ങാനായിരുന്നു നീക്കം. സ്ഥാപനത്തിന് സൗജന്യമായി ഭൂമി ലഭിക്കാന്‍ സ്പീക്കര്‍ ഷാര്‍ജാ ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തിയെന്നും സ്വപ്നയുടെ മൊഴിയില്‍ പറയുന്നു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിക്കൊപ്പം സമര്‍പ്പിച്ച സ്വപ്നയുടെ മൊഴിയിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.

തിരുവനന്തപുരത്തെ ലീലാ പാലസ് ഹോട്ടലിലായിരുന്നു കൂടിക്കാഴ്ച. ഈ കൂടിക്കാഴ്ചയില്‍ ഭൂമി നല്‍കാമെന്ന് വാക്കാല്‍ ഉറപ്പുകിട്ടിയെന്നുംസ്വപ്നയുടെ മൊഴിയില്‍ പറയുന്നു. എന്തിനാണ് സ്പീക്കര്‍ ഇക്കാര്യത്തില്‍ താത്പര്യമെടുത്തതെന്ന ചോദ്യത്തിന് അദ്ദേഹത്തിന് മിഡില്‍ ഈസ്റ്റ് കോളജില്‍ നിക്ഷേപമുണ്ടെന്നായിരുന്നു സ്വപ്നയുടെ മറുപടി.

കോളജിന്റെ ശാഖകള്‍ വര്‍ധിപ്പിക്കാന്‍ പദ്ധതിയിട്ടിരുന്നു. അതിന്റെ ഭാഗമായിട്ടായിരുന്നു ഈ നീക്കം. അവിടുത്തെ കാര്യങ്ങള്‍ നോക്കിനടത്താന്‍ താനാണ് മികച്ചയാളെന്ന് പറഞ്ഞതായും സ്വപ്നയുടെ മൊഴിയിലുണ്ട്.

സ്വപ്നയും ശിവശങ്കറും തമ്മിലുള്ള വാട്സാപ്പ് ചാറ്റ് അടിസ്ഥാനമാക്കി നടത്തിയ ചോദ്യംചെയ്യലില്‍ സ്വപ്ന പറഞ്ഞ കാര്യങ്ങളാണ് ഇഡി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അത് ഉദ്യോഗസ്ഥ പോര് അല്ല, ചലഞ്ച് മാത്രം'; തദ്ദേശവകുപ്പിലെ മാലിന്യനിര്‍മ്മാര്‍ജ്ജനത്തിന് രണ്ടു പദ്ധതികളില്‍ മന്ത്രി കെ എം ഷാജി

ചക്രവാതച്ചുഴി: മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം ഔട്ടര്‍ റിങ് റോഡിന് ഉടന്‍ അനുമതി; രണ്ടുവര്‍ഷത്തിനുള്ളില്‍ ശബരിമല റോപ്പ് വേ; ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി വിഡി സതീശന്‍

ഇടുക്കിയിലെ കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം; ആനത്താരകൾ പുനഃസ്ഥാപിക്കാൻ വനംവകുപ്പ്

'നാളെ ഞാനിവിടെ ഉണ്ടാകുമോ എന്നറിയില്ല, ഒരുനാള്‍ എല്ലാവരും പോകണം'; നാല് ദിവസം മുമ്പ് നാന പടേക്കര്‍ പറഞ്ഞത്