എബിൻ പോൾ 
Kerala

എബിൻ പോളിന്റെ അക്കൗണ്ടിലെത്തിയത് 2000 യുഎസ് ഡോളർ, ഇടപാട് ക്രിപ്റ്റോ വഴി; ചിത്രങ്ങൾ 'ബോസ്' എന്ന അക്കൗണ്ടിലേക്ക് അയച്ചു

ബോസ് പറഞ്ഞിട്ടാണ് താൻ ആക്രമണങ്ങൾ നടത്തിയതെന്നാണ് എബിൻ പോൾ പൊലീസിനോട് പറഞ്ഞത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

കൊച്ചി : എറണാകുളത്തെ സിനഗോഗ് മുന്നിൽ തീയിട്ട കേസിൽ അറസ്റ്റിലായ എബിൻ പോളിന്റെ അക്കൗണ്ടിലേക്ക് 2000 യുഎസ് ഡോളർ എത്തിയതായി പൊലീസ് കണ്ടെത്തൽ. നിർദേശം ലഭിക്കുന്ന സ്ഥലത്ത് തീയിട്ട ശേഷം അതിന്റെ ചിത്രം അയച്ചാൽ എബിന് ക്രിപ്റ്റേ വഴി പണം എത്തും. ടെലഗ്രാം ചാനൽ വഴിപരിചയപ്പെട്ട വിദേശത്തുള്ള ചിലരാണ് പിന്നിൽ. തീയിട്ടതിന്റെ ചിത്രങ്ങൾ എബിൻപോൾ ടെല​ഗ്രാമിൽ പങ്കുവെച്ചതിന്റെ തെളിവുകളും പൊലീസിന് ലഭിച്ചിട്ടുണ്ട്.

എബിൻ പോൾ പല ടെല​ഗ്രാം ​ചാനലുകളിലും ചർച്ചാ​ഗ്രൂപ്പുകളിലും സജീവമായിരുന്നു. ലഹരി ഉപയോ​ഗിക്കുന്ന ശീലവും ഇയാൾക്കുണ്ട്. കുറേക്കാലമായി ഇയാളെ നിരീക്ഷിച്ചിരുന്ന ഒരു ടെല​ഗ്രാം ചാനലിന് പിന്നിൽ പ്രവർത്തിച്ചിരുന്നവർ ബ്രെയിൻ വാഷ് നടത്തി, തങ്ങളുടെ ആശയത്തിന്റെ പാതയിലേക്ക് കൊണ്ടു വരികയായിരുന്നുവെന്നാണ് പൊലീസിന്റെ നി​ഗമനം. ബോസ് പറഞ്ഞിട്ടാണ് താൻ ആക്രമണങ്ങൾ നടത്തിയതെന്നാണ് എബിൻ പോൾ പൊലീസിനോട് പറഞ്ഞത്.

നേരത്തെ ഒരു യൂസ്ഡ് കാർ ഷോറും, അടഞ്ഞു കിടന്ന വീടും എബിൻ ആക്രമിച്ചിരുന്നു. തീയിട്ടശേഷം അതിന്റെ ചിത്രങ്ങൾ ടെല​ഗ്രാം ചാനലിന് അയച്ചു നൽകുകയും ചെയ്തു. ഇതെല്ലാം ട്രയൽ റൺ മാത്രമാണെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. എബിന്റെ മനസ്സിനെ പരുവപ്പെടുത്തി, വലിയ ആക്രമണങ്ങൾക്കുവേണ്ടി എബിനെ പരിശീലിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് വിലയിരുത്തുന്നു. പിടിക്കപ്പെടാതെ ശ്രദ്ധിക്കണമെന്നും എബിന് നിർദേശം ലഭിച്ചിരുന്നു.

സിന​ഗോ​ഗ് ആക്രമണം തീവ്രവാദ സ്വഭാവമുള്ള കേസായി പരി​ഗണിച്ച് പ്രതി എബിൻ പോളിനെതിരെ യുഎപിഎ ചുമത്തിയിരുന്നു. കേസിന്റെ അന്വേഷണം ദേശീയ അന്വേഷണ ഏജൻസി ( എൻഐഎ) ഏറ്റെടുത്തിട്ടുണ്ട്. ജനങ്ങൾക്കിടയിൽ ഭീതി പരത്താനും സമൂഹത്തിലെ വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്താനും ശ്രമം നടന്നതായാണ് കേന്ദ്ര വിലയിരുത്തൽ. ഇതേത്തുടർന്നാണ് നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി ആക്റ്റ് 2008ലെ വ്യവസ്ഥകൾ പ്രകാരം കേസ് എൻഐഎക്ക് കൈമാറിയത്.

Synagogue attack: 2,000 US dollars reached Ebin Paul's account

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഗ്യാനേഷ് കുമാറിനെതിരെ 'ഇന്ത്യ'സഖ്യത്തിന്റെ 'ജനകീയ കുറ്റവിചാരണ' ഇന്ന്

ഗ്യാനേഷ് കുമാറിനെതിരെ ജനകീയ കുറ്റവിചാരണ, പരീക്ഷയില്‍ ബോധപൂര്‍വം അട്ടിമറി, E100 ഇന്ധനത്തിന് എഥനോള്‍ എവിടുന്ന്? ; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

ഡിജിറ്റല്‍ തട്ടിപ്പുകളില്‍ ജാഗ്രതക്കുറവ് ഉണ്ടായാല്‍ ബാങ്കുകള്‍ നഷ്ടപരിഹാരം നല്‍കണം: സുപ്രീംകോടതി

ആസൂത്രണ ബോര്‍ഡ് പരീക്ഷയില്‍ അട്ടിമറി, ബോധപൂര്‍വം ചോദ്യങ്ങള്‍ ഒഴിവാക്കിയെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്; PSCയിലെ 10 അംഗങ്ങള്‍ക്ക് ഇന്ന് നോട്ടീസ്

വിജയത്തുടര്‍ച്ച ലക്ഷ്യമിട്ട് ഇന്ത്യ, ആശ്വാസ ജയത്തിനായി കിവീസ്; ഓക്ക്‌ലന്‍ഡിലും റണ്ണൊഴുകും പിച്ച്, ഇന്ന് നാലാം പോരാട്ടം