സിറോ മലബാര്‍ സഭ  .
Kerala

സിറോ മലബാര്‍ സഭയിലെ കുര്‍ബാന തര്‍ക്കത്തില്‍ സമവായം; ഏകീകൃത കുര്‍ബാന ഞായറാഴ്ചകളില്‍

മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍, മാര്‍ ജോസഫ് പാംപ്ലാനി എന്നിവരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അതിരൂപത വൈദിക സമിതി യോഗത്തിലാണ് ഏകീകൃതകുര്‍ബാനയില്‍ ധാരണയായത്.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സിറോ മലബാര്‍ സഭയിലെ അങ്കമാലി അതിരൂപത കുര്‍ബാന തര്‍ക്കം സമവായത്തിലേക്ക്. ജൂലൈ 3 മുതല്‍ ഞായറാഴ്ച പള്ളികളില്‍ ഏകീകൃതകുര്‍ബാന അര്‍പ്പിക്കും. ഔദ്യോഗിക പ്രഖ്യാപനം സര്‍ക്കുലറായി ഉടന്‍ പുറത്തിറക്കും. കൊച്ചിയില്‍ ചേര്‍ന്ന വൈദിക സമ്മേളനത്തില്‍ തീരുമാനം.

മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍, മാര്‍ ജോസഫ് പാംപ്ലാനി എന്നിവരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അതിരൂപത വൈദിക സമിതി യോഗത്തിലാണ് ഏകീകൃതകുര്‍ബാനയില്‍ ധാരണയായത്. ഏകദേശം 400 ഓളം വൈദികരാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം കര്‍ശന പൊലീസ് സുരക്ഷയോടെയാണ് സമ്മേളനം നടന്നത്.

ജൂലൈ 3 മുതല്‍ അതിരൂപതയിലെ എല്ലാ പള്ളികളിലും ഞായറാഴ്ചകളിലെ ഒരു കുര്‍ബാന ഏകീകൃത രീതിയില്‍ അര്‍പ്പിക്കാനാണ് ധാരണ. വൈകുന്നേരം 3.30 നും 6:30 നും ഇടയില്‍ ആയിരിക്കും ഏകീകൃതകുര്‍ബാന അര്‍പ്പിക്കുക.

യോഗത്തില്‍ വൈദികര്‍ ഉന്നയിച്ച ആശങ്കകള്‍ പരിഹരിക്കാനും ധാരണയായതായി വൈദിക സമിതി സെക്രട്ടറി ഫാദര്‍ കുര്യാക്കോസ് മുണ്ടാടന്‍ പറഞ്ഞു. കൂരിയ പുനസംഘടന ഉള്‍പ്പെടെ വൈദികര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിച്ചെന്നും, അതിരൂപതയില്‍ സമാധാന അന്തരീക്ഷം ഉണ്ടാകുമെന്ന പ്രതീക്ഷയുണ്ടെന്നും ഫാ.കുര്യാക്കോസ് മുണ്ടാടന്‍ പറഞ്ഞു.

അങ്കണവാടിയിലെ ഫാന്‍ പൊട്ടി വീണു; മൂന്ന് വയസുകാരന് തലയ്ക്ക് പരിക്ക്

syro malabar church holy mass dispute resolved

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളുമായ സ്ത്രീകള്‍ സൗജന്യ യാത്ര സ്വീകരിക്കില്ല'; വിശദീകരണവുമായി സിപിഎം

'അവർ തമ്മിൽ എന്തോ തർക്കമുണ്ടായിരുന്നു; രണ്ട് നല്ല വ്യക്തികൾ ഒന്നിച്ച് ജീവിച്ചെന്ന് കരുതി എപ്പോഴും അവർ നല്ല ദമ്പതികളാകണമെന്നില്ല'

ബ്രെസ്സയുടെ പുതിയ മോഡല്‍ ഉടന്‍ വിപണിയില്‍; അറിയാം ഫീച്ചറുകള്‍

കലയും കരിയറും ഒരുമിച്ച്; സർക്കാർ ഫൈൻ ആർട്‌സ് കോളജുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം

SCROLL FOR NEXT