ടി പദ്മനാഭന്‍/ഫയല്‍ 
Kerala

ഒഎന്‍വി സാഹിത്യ പുരസ്‌കാരം ടി പദ്മനാഭന്

യുവ സാഹിത്യ പുരസ്‌കാരം അരുണ്‍ കുമാര്‍ അന്നൂരിനും അമൃത ദിനേശിനും 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: 2022 ലെ ഒഎന്‍വി സാഹിത്യ പുരസ്‌കാരം ടി പദ്മനാഭന്. ഒഎന്‍വി കള്‍ച്ചറല്‍ അക്കാദമി വര്‍ഷം തോറും നല്‍കുന്ന പുരസ്‌കാരം  മൂന്നു ലക്ഷം രൂപയും ശില്‍പ്പവും പ്രശസ്തി പത്രവും ഉള്‍പ്പെടുന്നതാണ്. 

ഡോ. എം എം ബഷീര്‍, ഡോ .ജോര്‍ജ് ഓണക്കൂര്‍, പ്രഭാവര്‍മ്മ എന്നിവര്‍ ഉള്‍പ്പെട്ട ജൂറിയാണ് പുരസ്‌കാര ജേതാവിനെ നിശ്ചയിച്ചത്. ഒഎന്‍വി ജയന്തി ദിനമായ മെയ് 27 നു തിരുവനന്തപുരത്തു വച്ച് പുരസ്‌കാരം സമര്‍പ്പിക്കും. 

മലയാള കഥാസാഹിത്യത്തെ ലോക കഥാസാഹിത്യരംഗത്തുയര്‍ത്തുന്നതില്‍ നിസ്തുലമായ പങ്കു വഹിച്ച സര്‍ഗ്ഗധനനായ കഥാകാരനാണ് ടി പദ്മനാഭന്‍ എന്ന് ജൂറി വിലയിരുത്തി. 'ഗൗരി ', 'പ്രകാശം പരത്തുന്ന പെണ്‍കുട്ടി', മഖന്‍ സിംഗിന്റെ മരണം, മരയ തുടങ്ങിയ കഥകളിലൂടെ അതുവരെ അനുഭവിക്കാത്ത അനുഭൂതിയുടെ അഭൗമ മണ്ഡലങ്ങളിലേക്ക് ടി പദ്മനാഭന്‍ അനുവാചക മനസ്സുകളെ ഉയര്‍ത്തിയതായും ജൂറി അഭിപ്രായപ്പെട്ടു. 

2021 ലെ ഒഎന്‍വി യുവസാഹിത്യ പുരസ്‌കാരത്തിന് അരുണ്‍കുമാര്‍ അന്നൂര്‍ രചിച്ച 'കലിനളന്‍' എന്ന കൃതിയും 2022 ലെ പുരസ്‌കാരം അമൃത ദിനേശിന്റെ 'അമൃതഗീത' എന്ന കൃതിയും അര്‍ഹമായി. 

അരുണ്‍കുമാര്‍ അന്നൂര്‍

അമൃത ദിനേശ്‌
 

പ്രഭാവര്‍മ്മ, റോസ് മേരി, എസ്.മഹാദേവന്‍ തമ്പി എന്നിവര്‍ ഉള്‍പ്പെട്ട ജൂറി 152 കൃതികളില്‍ നിന്ന് ഏകകണ്ഠമായാണ് ഈ രണ്ടു കൃതികള്‍ തിരഞ്ഞെടുത്തത്. 50000 രൂപയും ശില്‍പ്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് യുവസാഹിത്യ പുരസ്‌കാരം. മലയാളകവിതയുടെ പ്രകാശപൂര്‍ണമായ ഭാവിയെ ദ്യോതിപ്പിക്കുന്ന കാമ്പും കരുത്തുമുള്ള സര്‍ഗ്ഗാത്മകതയുടെ തെളിച്ചം ഈ കാവ്യകൃതികളില്‍ നിന്നും പ്രസരിക്കുന്നതായി ജൂറി അഭിപ്രായപ്പെട്ടു. 

യുവസാഹിത്യ പുരസ്‌കാരങ്ങളും മെയ് 27 ന്റെ ചടങ്ങില്‍ സമര്‍പ്പിക്കുമെന്ന് ഒഎന്‍വി കള്‍ച്ചറല്‍ അക്കാദമി പ്രസിഡന്റ് അടൂര്‍ ഗോപാലകൃഷ്ണന്‍, സെക്രട്ടറി എം ബി  സനില്‍ കുമാര്‍ എന്നിവര്‍ അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ജോലിയില്‍ പുതിയ വെല്ലുവിളികള്‍, ഈ ആഴ്ച നിങ്ങള്‍ക്ക് എങ്ങനെ

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

SCROLL FOR NEXT