പ്രതീകാത്മക ചിത്രം 
Kerala

മന്ത്രവാദിയുടെ വാക്ക് വിശ്വസിച്ചു; ഐശ്വര്യം വരാന്‍ വീട്ടുവളപ്പില്‍ കഞ്ചാവ് ചെടി നട്ടു; ഗായകന്‍ അറസ്റ്റില്‍

ഐശ്വര്യം വരാന്‍ വീട്ടുവളപ്പില്‍ കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയ ഗായകന്‍ അറസ്റ്റില്‍

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: ഐശ്വര്യം വരാന്‍ വീട്ടുവളപ്പില്‍ കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയ ഗായകന്‍ അറസ്റ്റില്‍. അഗളി സ്വദേശിയും തമിഴ് പിന്നണി ഗായകനുമായ രാധാകൃഷ്ണനെയാണ് പാലക്കാട് എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡ് പിടികൂടിയത്. മന്ത്രവാദിയുടെ വാക്ക് വിശ്വസിച്ചാണ് ഇയാള്‍ കഞ്ചാവ് ചെടി നട്ടതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നു. അട്ടപ്പാടിയിലെ വീടിന് പിന്നിലായി ഗ്രോബാഗില്‍ തഴച്ചുവളരുകയായിരുന്ന 20 കഞ്ചാവ് ചെടികളാണ് കണ്ടെടുത്തത്.

മൂന്ന് തമിഴ് സിനിമകളില്‍ പിന്നണി പാടിയ ആളാണ് രാധാകൃഷ്ണന്‍. വ്യക്തി ജീവിതത്തിലെ അസ്വാരസ്യങ്ങള്‍ക്ക് പരിഹാരമെന്നോണം തമിഴ്‌നാട്ടിലെ സിദ്ധനാണ് കഞ്ചാവ് ചെടി വളര്‍ത്താന്‍ ഉപദേശിച്ചതെന്നാണ് രാധാകൃഷ്ണന്‍ മൊഴി നല്‍കിയത്. 

ചെടിയുടെ വളര്‍ച്ചയ്ക്ക് അനുസരിച്ച് പ്രശ്‌നപരിഹാരമുണ്ടാകുന്നതിനൊപ്പം ഐശ്വര്യം നാള്‍ക്കുനാള്‍ കൂടുമെന്നും വിശ്വസിപ്പിച്ചു. ഉപദേശം  ഏറ്റെടുത്ത രാധാകൃഷ്ണന്‍ പച്ചക്കറിക്ക് പകരം ഗ്രോബാഗില്‍ കഞ്ചാവ് വിത്ത് പാകി. വളക്കൂറുള്ള മണ്ണില്‍ മുളപൊട്ടിയതോടെ ചെടികള്‍ വേരുറപ്പിച്ച് നന്നായി തഴച്ചു വളര്‍ന്നു. ഇക്കാര്യം ആരോ എക്‌സൈസിനെ അറിയിക്കുകയായിരുന്നു.കണ്ടെടുത്ത കഞ്ചാവ് ചെടികള്‍ക്ക് 134 സെന്റിമീറ്റര്‍ വരെ ഉയരമുണ്ട്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

'ഒടിയൻ' ഒരു ഐതിഹ്യം മാത്രമല്ല, എന്റെ ഏറെ നാളായുള്ള ആഗ്രഹം'; പൃഥ്വിരാജ് പറയുന്നു

ഫോട്ടോ പോലെ ഇനി ടെക്സ്റ്റും ഉടന്‍ അപ്രത്യക്ഷമാക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

GAT-B 2026: കുസാറ്റിൽ എം.ടെക്. മറൈൻ ബയോടെക്നോളജിയിൽ പ്രവേശനം നേടാം

SCROLL FOR NEXT