Kerala

ഫോണിൽ വിളിച്ചുവരുത്തി ടിക്കറ്റ് നൽകി, നറുക്കെടുപ്പിന് നിമിഷങ്ങൾക്ക് മുമ്പ് ലോട്ടറിയെടുത്ത മാതേഷിന്  75 ലക്ഷം 

75 ലക്ഷം രൂപയുടെ സമ്മാനമാണ് തമിഴ്നാട് സ്വദേശിയായ ഈ 25കാരന് ലഭിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

കൊല്ലം: നറുക്കെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ കടയുടമ ഫോണിൽ വിളിച്ചുവരുത്തിയാണ് മാതേഷിന് വിൻവിൻ ലോട്ടറിയുടെ ടിക്കറ്റ് നൽകിയത്. സ്ഥിരമായി ലോട്ടറിയെടുക്കാറുള്ള മാതേഷ് ഇക്കുറി വാങ്ങിയ രണ്ട് ടിക്കറ്റുകളിലൊന്ന‌് സമ്മാനാർഹമായി, അതും ഒന്നാം സമ്മാനം. 75 ലക്ഷം രൂപയുടെ സമ്മാനമാണ് തമിഴ്നാട് സ്വദേശിയായ ഈ 25കാരന് ലഭിച്ചത്. 

അഞ്ചൽ മാർക്കറ്റ് ജംഗ്ഷന് സമീപത്തെ അമ്മൂസ് ലക്കി സെന്ററിൽ നിന്നാണ് മാതേഷ് ടിക്കറ്റ് വാങ്ങിയത്. തുണി വ്യാപാര സ്ഥാപനത്തിലെ തൊഴിലാളിയാണ് മാതേഷ്. അഞ്ചുവർഷമായി ഭാര്യ ശ്രീകലയുമൊത്ത് ഇടമുളയ്ക്കലിലെ വാടക വീട്ടിലാണ് ഇയാൾ താമസിക്കുന്നത്. 

സമ്മാനാർഹ​മായ ടിക്കറ്റ് കാനറാ ബാങ്കിന്റെ അഞ്ചൽ ശാഖയിൽ ഏൽപ്പിച്ചു. സമ്മാനത്തുകയ്ക്ക് കേരളത്തിൽ വീടും സ്ഥലവും വാങ്ങി താമസിക്കാനാണ് മാതേഷിന്റെ ആ​ഗ്രഹം. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

ന്യൂയോർക്കിൽ റെയിൽവേ ട്രാക്കിലിരുന്ന ഇന്ത്യൻ വംശജയും സുഹൃത്തും ട്രെയിൻ തട്ടി മരിച്ചു: ചിരിച്ചുകൊണ്ട് ട്രാക്കിലിരുന്നെന്ന് ഡ്രൈവർ

ഫ്ലാക്സ് സീഡ് ജെല്ല് വീട്ടിൽ തയ്യാറാക്കാം, ഡ്രൈ ഹെയറിന് മികച്ചത്

നഴ്സുമാർക്ക് റെയിൽവേയിൽ അവസരം; പാരാമെഡിക്കലിൽ 560 ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം !

അച്ഛന് രണ്ട് ഭാര്യമാരുണ്ടെന്ന് അംഗീകരിക്കാന്‍ ബുദ്ധിമുട്ടില്ല, അത് അദ്ദേഹത്തിന്റെ ജീവിത സാഹചര്യങ്ങള്‍: ഷോബി തിലകന്‍