തിരുവനന്തപുരം: കേരളത്തിലെ ഐടി ഹബ്ബായ കഴക്കൂട്ടം ടെക്നോപാര്‍ക്ക് വന്‍ വിപുലീകരണത്തിന് ഒരുങ്ങുന്നു. ടോറസ് ഡൗണ്‍ടൗണ്‍ ട്രിവാന്‍ഡ്രം പദ്ധതിയുടെ രണ്ടാം ഘട്ടം വിപുലീകരണത്തിന് 2026 ല്‍ തുടക്കമാകും.3,000 കോടി രൂപ ചെലവില്‍ ഒരുങ്ങുന്ന പദ്ധതി നേരിട്ടുള്ള 30,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് വിലയിരുത്തല്‍.
ടെക്നോപാര്‍ക്ക് ഫേസ്-മൂന്ന് ക്യാംപസില്‍ 60 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ നിര്‍മ്മിക്കുന്ന ഈ സമ്മിശ്ര പദ്ധതിയില്‍ ലോകോത്തര നിലവാരത്തിലുള്ള ഓഫീസ് സ്പെയ്സുകള്‍, റീട്ടെയില്‍ കേന്ദ്രങ്ങള്‍, അത്യാധുനിക അപ്പാര്‍ട്ട്മെന്റുകള്‍ എന്നിവയെല്ലാം ഉള്‍പ്പെടും. ഏഴ് കെട്ടിടങ്ങളിലായി ആറ് ദശലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ബില്‍റ്റ്-അപ്പ് ഏരിയ ഡൗണ്‍ടൗണ്‍ പ്രോജക്റ്റിലുണ്ടാകും.
ടെക്നോപാര്‍ക്കിന്റെ ഔദ്യോഗിക വോഡ്കാസ്റ്റായ 'ആസ്പയര്‍: സ്റ്റോറീസ് ഓഫ് ഇന്നൊവേഷന്‍' പരിപാടിയില്‍ ടോറസ് ഇന്‍വെസ്റ്റ്മെന്റ് ഹോള്‍ഡിംഗ്സിന്റെ ഇന്ത്യ സിഇഒ അജയ് പ്രസാദ് ആണ് രണ്ടാം ഘട്ട പ്രഖ്യാപനം നടത്തിയത്. സംയോജിത ടൗണ്‍ഷിപ്പ് പദ്ധതി തിരുവനന്തപുരത്ത് ഉന്നത നിലവാരമുള്ള ബിസിനസ് ഇന്‍ഫ്രാസ്ട്രക്ചര്‍ സൃഷ്ടിക്കുമെന്നും പ്രസാദ് അഭിപ്രായപ്പെട്ടു.
സാങ്കേതിക വളര്‍ച്ചയിലെ കേരളത്തിന്റെ നിര്‍ണായക ഘട്ടം എന്നാണ് പദ്ധതിയെ കുറിച്ച് ഐടി സെക്രട്ടറി സാംബശിവ റാവു അഭിപ്രായപ്പെട്ടത്. ടോറസ് ഡൗണ്‍ ടൗണ്‍ പോലുള്ള പദ്ധതികള്‍ കേരളത്തിലെ വ്യവസായ വളര്‍ച്ചയ്ക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കും. ഐടി സംരംഭങ്ങളുടെയും അടുത്ത ഘട്ട വളര്‍ച്ചയ്ക്ക് തരംഗം സ്ഥല സൗകര്യങ്ങള്‍ക്ക് പുറമെ ഉയര്‍ന്ന നിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങള്‍, നയ പിന്തുണ, നഗര അന്തരീക്ഷം എന്നിവ അത്യാവശ്യമാണെന്നും അദ്ദേഹം ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പ്രതികരിച്ചു.
വിവരസാങ്കേതികരംഗത്ത് ആഗോളതലത്തിലുള്ള സാധ്യതകള്‍ പ്രയോജനപ്പെടുത്തുകയെന്ന ലക്ഷ്യത്തിന് ഗ്ലോബല്‍ കേപ്പബിലിറ്റി സെന്റര്‍ (ജിസിസി) നയം പ്രധാനമാണ്. ഏകജാലക സൗകര്യം, കേന്ദ്രീകൃത മേഖലാ സമീപനം, ടെക്‌നോപാര്‍ക്ക്, ഇന്‍ഫോപാര്‍ക്ക്, സൈബര്‍പാര്‍ക്ക്, കെഎസ്‌ഐടിഐഎല്‍ എന്നിവയിലൂടെ ഏകോപിപ്പിച്ച അടിസ്ഥാന സൗകര്യ വിതരണം എന്നിവയിലൂടെ കേരളത്തിലെ ഐടി വ്യവസായത്തെ ആഗോള നിലവാരത്തിലേക്ക് ഉയര്‍ത്തേണ്ടതുണ്ടെന്നും ഐടി സെക്രട്ടറി ചൂണ്ടിക്കാട്ടുന്നു.
Kerala’s premiere IT hub Technopark is set for a major expansion with the second phase of the Taurus Downtown Trivandrum project beginning in early 2026.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates