പ്രതീകാത്മക ചിത്രം 
Kerala

ടെക്‌നിക്കല്‍ ഹൈസ്‌ക്കൂള്‍ പ്രവേശനം: അപേക്ഷ തിയതി 30 വരെ നീട്ടി

 കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ സ്‌കൂളുകളില്‍ നേരിട്ട് അപേക്ഷ വിതരണം ചെയ്യില്ല.  

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ വിവിധ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന 39 ടെക്‌നിക്കല്‍ ഹൈസ്‌ക്കൂളുകളിലേക്ക് 2021-22 അദ്ധ്യയന വര്‍ഷത്തെ  പ്രവേശനത്തിന് അപേക്ഷ നല്‍കാനുള്ള അവസാന തിയതി ഏപ്രില്‍ 30 വരെ നീട്ടി.  കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ സ്‌കൂളുകളില്‍ നേരിട്ട് അപേക്ഷ വിതരണം ചെയ്യില്ല.  

www.polyadmission.org/ths  ല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ സംവരണ മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുക്കുക. ഓരോ ടെക്‌നിക്കല്‍ ഹൈസ്‌ക്കൂളുകളിലേയും അനുവദിക്കപ്പെട്ടിട്ടുള്ള സീറ്റുകളേക്കാള്‍ അധികം അപേക്ഷകരുള്ള സ്ഥാപനങ്ങളില്‍ മാത്രമേ പ്രവേശന പരീക്ഷ ഉണ്ടാകു. ഏഴാം ക്ലാസ്സ് നിലവാരത്തിലുള്ള ഇംഗ്ലീഷ്, കണക്ക്, ഫിസിക്‌സ്, കെമിസ്ട്രി, പൊതു വിജ്ഞാനം, മെന്റല്‍ എബിലിറ്റി എന്നീ വിഷയങ്ങളില്‍ നിന്നാണ് പ്രവേശന പരീക്ഷയ്ക്കുള്ള ചോദ്യങ്ങള്‍. 

പ്രവേശന പരീക്ഷ മെയ് നാലിന് രാവിലെ 10  മുതല്‍ 11.30 വരെ അതത് ടെക്‌നിക്കല്‍ ഹൈസ്‌ക്കൂളുകളില്‍ നടത്തും. ടെക്‌നിക്കല്‍ ഹൈസ്‌ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സംസ്ഥാനത്തെ പോളിടെക്‌നിക് കോളേജുകളിലെ പ്രവേശനത്തിന് 10 ശതമാനം സീറ്റുകള്‍ സംവരണം ചെയ്തിട്ടുണ്ട്. വിശദ വിവരങ്ങള്‍ക്ക്: www.polyadmission.org/ths.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

വിജയവഴിയില്‍ തിരിച്ചെത്തി ഡല്‍ഹി; പരാഗിന്റെ ഒറ്റയാള്‍ പോരാട്ടം തുണച്ചില്ല; പോയന്റ് പട്ടികയില്‍ കയറ്റം

'വോട്ട് എണ്ണാന്‍ കേന്ദ്ര ജീവനക്കാര്‍ വേണ്ട'; തൃണമൂല്‍ ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍; 15 ബൂത്തുകളില്‍ റീപോളിങ്

മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരും; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Today's Rashi Phalam May 2| ആരോഗ്യം മെച്ചപ്പെടും, സാമ്പത്തിക നില ഭദ്രമാണ്

SCROLL FOR NEXT