സാബു ജേക്കബിന്റെ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന് 
Kerala

'കേരളം പൊട്ടക്കിണറ്റിലെ തവള'; തെലങ്കാന നല്‍കിയത് സൗജന്യങ്ങളുടെ പെരുമഴ: സാബു ജേക്കബ്

വ്യവസായ സൗഹൃദത്തിന് സിംഗിള്‍ വിന്റോ നടപ്പാക്കിയെന്ന് പറയുന്ന കേരളത്തിന് പൊട്ടക്കിണറ്റില്‍ വീണ തവളയുടെ അവസ്ഥയാണെന്ന് കിറ്റെക്‌സ് എംഡി സാബു എം ജേക്കബ്

Author : സമകാലിക മലയാളം ഡെസ്ക്


കൊച്ചി: വ്യവസായ സൗഹൃദത്തിന് സിംഗിള്‍ വിന്റോ നടപ്പാക്കിയെന്ന് പറയുന്ന കേരളത്തിന് പൊട്ടക്കിണറ്റില്‍ വീണ തവളയുടെ അവസ്ഥയാണെന്ന് കിറ്റെക്‌സ് എംഡി സാബു എം ജേക്കബ്. മറ്റു സംസ്ഥാനങ്ങളില്‍ എന്തുനടക്കുന്നുവെന്ന് സര്‍ക്കാരിനോ വ്യവസായ വകുപ്പിനൊ അറിയില്ല. കേരളമാണ് ഏറ്റവും വ്യവസായ സൗഹൃദ സംസ്ഥാനമെന്ന് പറഞ്ഞ് ഒരു പ്രശ്‌നവുമില്ലെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും സാബു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

നിരവധിയാളുകള്‍ ഇവിടെ നിക്ഷേപം നടത്തി ആത്മഹത്യയിലേക്കും കടക്കെണിയിലേക്കും പോകുന്നുണ്ട്. കേരളം മാറേണ്ടതുണ്ട്. കേരളമാണ് തങ്ങളെ വളര്‍ത്തിയത്. പക്ഷേ അതുപറയുമ്പോഴും 53വര്‍ഷമായി കേരളത്തില്‍ വ്യവസായം നടത്താന്‍ തങ്ങള്‍ എടുത്ത പ്രയത്‌നം മറ്റു സംസ്ഥാനങ്ങളിലായിരുന്നുവെങ്കില്‍ ഇതിലും വലിയ ലാഭമുണ്ടായേനെ എന്നും സാബു പറഞ്ഞു. 

തെലങ്കാനയില്‍ രാജകീയ സ്വീകരണമാണ് ലഭിച്ചത്. ഇലക്ട്രിസിറ്റി മുടങ്ങില്ല. ആവശ്യത്തിന് വെള്ളം കിട്ടും. ഗതാഗത സംവിധാനങ്ങളുണ്ട്. അധിക ചെലവ് സര്‍ക്കാര്‍ വഹിക്കും. അതാണ് ആ സര്‍ക്കാരിന്റെ ശക്തി. മാലിന്യം പുറത്തേക്ക് വിടുന്നു എന്നാണ് ഫാക്ടറിയെ പറ്റിയുള്ള ആരോപണം. ലോകത്തിലെ ഉയര്‍ന്ന സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചത്. മാലിന്യ സംസ്‌കരണം ഏറ്റെടുക്കുമെന്ന് തെലങ്കാന സര്‍ക്കാര്‍ വാക്കു തന്നതായും സാബു അവകാശപ്പെട്ടു. 

കേരളത്തില്‍ 30 ദിവസത്തിനുളളില്‍ 11 റെയ്ഡ് നടത്തി. അങ്ങനെയൊരു സംഭവം നടക്കില്ലെന്ന് ഉറപ്പുതന്നു. പരിശോധനയുടെ പേരില്‍ ഒരു ഉദ്യോഗസ്ഥനും കയറി ഇറങ്ങില്ല. ഇനി പരിശോധനകള്‍ നടത്തുന്നെങ്കില്‍ തന്നെ മന്ത്രിയുടെ അനുമതിയോടെ മാത്രമേ ഉണ്ടാകുള്ളുവെന്ന് ഉറപ്പുനല്‍കി. പരിശോധനയില്‍ അപാകതകള്‍ കണ്ടാല്‍ അത് സര്‍ക്കാരുമായി ചേര്‍ന്ന് പരിഹരിക്കുമെന്നും ഉറപ്പുതന്നു.

വാഗ്ദാനങ്ങളുടെയും സൗജന്യങ്ങളുടെയും പെരുമഴയാണ് തെലങ്കാന നല്‍കുന്നത്. മറ്റു സംസ്ഥാനങ്ങളും അങ്ങനെയാണ്. മുടക്കുമുതലിന്റെ 70 ശതമാനം മുതല്‍ 90 ശതമാനം വരെ സര്‍ക്കാര്‍ ഏഴെട്ടു വര്‍ഷത്തിനുള്ളില്‍ തിരിച്ചു നല്‍കുന്നു. 1000 കോടി മുടക്കുന്ന നിക്ഷേപകന് 700 കോടി മുതല്‍ 900 കോടിവരെ തിരിച്ചു തരുമെന്നും സാബു അവകാശപ്പെട്ടു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; ഒരു മരണം

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത

സംസ്ഥാനത്ത് പെരുമഴ; എട്ട് ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി

അര്‍ഹര്‍ക്ക് സീറ്റ് ഒഴിഞ്ഞില്ലെങ്കില്‍ കെഎസ്ആര്‍ടിസിയില്‍ 250 രൂപ പിഴ

നീരജ് ചോപ്രയ്ക്ക് വെള്ളി, യഷ്‌വീര്‍ സിങ്ങിന് വെങ്കലം; ജാവലിന്‍ ത്രോയില്‍ ഇന്ത്യയ്ക്ക് ഇരട്ട മെഡല്‍