അറസ്റ്റിലായ പ്രഭാവതി 
Kerala

ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് പണം മോഷ്ടിച്ചു; ബിജെപി സ്ഥാനാര്‍ഥി പിടിയില്‍

സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

പാലക്കാട്: നെന്മാറയില്‍ ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് പണം മോഷ്ടിച്ച പ്രതി ബിജെപി സ്ഥാനാര്‍ഥി. നെന്മാറ പഞ്ചായത്തിലെ 17ാം വാര്‍ഡ് ബിജെപി സ്ഥാനാര്‍ഥിയായിരുന്ന പ്രഭാവതിയെയാണ് പൊലീസ് പിടികൂടിയത്. സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

കഴിഞ്ഞ മാസം 29 ന് രാത്രി ആയിരുന്നു മോഷണം നടന്നത്. ക്ഷേത്രത്തിന്റെ ചെറിയ ഗേറ്റ് വഴി അകത്തുകടന്ന പ്രതി, ഭണ്ഡാരത്തിന്റെ പൂട്ട് തകർത്ത് ഉള്ളിലുണ്ടായിരുന്ന പതിനായിരത്തോളം രൂപ മോഷ്ടിക്കുകയായിരുന്നു.

ക്ഷേത്ര ഭാരവാഹികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. നെന്മാറയിലെ ഇവരുടെ വീട്ടിൽ വെച്ചാണ് പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

സമീപപ്രദേശത്തെ സിസിടിവി പരിശോധിച്ചാണ് പൊലീസ് പ്രതിയിലേക്ക് എത്തിയത്. നേരത്തെ മുക്കുപണ്ടം പണയം വെച്ച കേസിലും ഇവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 2020ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ നെന്മാറ പഞ്ചായത്തിലെ 17ാം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ച് പരാജയപ്പെട്ടിരുന്നു.

Temple Donation Box Broken Open and Money Stolen; BJP Candidate Arrested

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അന്‍വര്‍ സാദത്ത് മന്ത്രിമാര്‍ക്കൊപ്പം, രാജീവ് ചന്ദ്രശേഖര്‍ പിന്‍നിരയിലേക്ക്, ഗോപകുമാര്‍ മുന്നില്‍; സഭയില്‍ സീറ്റുകളില്‍ മാറ്റം

'നിര്‍ബന്ധിത തൊഴില്‍ തടഞ്ഞില്ല'; ഇന്ത്യയുള്‍പ്പെടെ 54 രാജ്യങ്ങള്‍ക്ക് 12.5% അധിക തീരുവ നിര്‍ദേശിച്ച് യുഎസ്

'എന്റെ പ്രണയമേ...നിന്നെ നീയാക്കുന്ന എല്ലാ ചെറിയ കാര്യങ്ങൾക്കും'; സുചിത്രയ്ക്ക് പിറന്നാൾ ആശംസയുമായി മോഹൻലാൽ

മുറ്റത്ത് കൊലവിളിയോടെ കാട്ടാന; ഭീതിയോടെ ഒരു കുടുംബം, മൂന്നര മണിക്കൂർ ഉറങ്ങാതെ കാവലിരുന്നു - വിഡിയോ

'ഇവിടെ ജീവിക്കണമെങ്കില്‍ വന്ദേമാതരവും ജനഗണമനയും ചൊല്ലണം'; സുവേന്ദു അധികാരിയുടെ ഉത്തരവിനെ എതിര്‍ത്ത് മുസ്ലീം സംഘടനകള്‍

SCROLL FOR NEXT