'എന്റെ പ്രണയമേ...നിന്നെ നീയാക്കുന്ന എല്ലാ ചെറിയ കാര്യങ്ങൾക്കും'; സുചിത്രയ്ക്ക് പിറന്നാൾ ആശംസയുമായി മോഹൻലാൽ

1988 ഏപ്രിൽ 28നായിരുന്നു മോഹൻലാലിന്റെയും സുചിത്രയുടെയും വിവാഹം.
Mohanlal, Suchitra
Mohanlal, Suchitra ഇൻസ്റ്റ​ഗ്രാം
Edited By:
Updated on
1 min read

തന്റെ പ്രിയതമ സുചിത്രയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് നടൻ മോഹൻലാൽ. സുചിത്രയ്ക്കൊപ്പമുള്ള മനോഹരമായ ചിത്രം പങ്കുവച്ചു കൊണ്ടായിരുന്നു മോഹൻലാലിന്റെ പിറന്നാൾ ആശംസ. "പുഞ്ചിരി, കരുത്ത്, ദയ... നിന്നെ നീയാക്കുന്ന എല്ലാ ചെറിയ കാര്യങ്ങൾക്കും... ജന്മദിനാശംസകൾ എന്റെ പ്രണയമേ".- എന്നാണ് മോഹൻലാൽ കുറിച്ചിരിക്കുന്നത്.

സിനിമാലോകത്തുൾപ്പെടെയുള്ളവരും ആരാധകരും സുചിത്രയ്ക്ക് പിറന്നാൾ ആശംസകൾ നേരുകയാണ്. തരുൺ മൂർത്തി, മനോജ് കെ ജയൻ, ശ്വേത മേനോൻ, ഫർഹാൻ ഫാസിൽ തുടങ്ങി നിരവധി പേരാണ് സുചിത്രയ്ക്ക് പിറന്നാൾ ആശംസകൾ നേരുന്നത്. 1988 ഏപ്രിൽ 28നായിരുന്നു മോഹൻലാലിന്റെയും സുചിത്രയുടെയും വിവാഹം.

Mohanlal, Suchitra
'ജോയ് മാത്യു രണ്ടുപേരെ ഇല്ലാതാക്കി; റെഡ് കാര്‍പ്പറ്റിലൂടെ നടന്നത് മഹത്തായ സംഭവം'

പ്രശസ്ത തമിഴ് ചലച്ചിത്ര നിർമാതാവ് കെ ബാലാജിയുടെ മകളാണ് സുചിത്ര. മോഹൻലാലിന്റെ കടുത്ത ആരാധികയായിരുന്നു സുചിത്ര. ഒരു സൂപ്പർ താരത്തിന്റെ ഭാര്യയാണെങ്കിലും എപ്പോഴും ലളിതമായ ജീവിതശൈലി നയിക്കാനും കാമറക്കണ്ണുകളിൽ നിന്ന് അകന്നുനിൽക്കാനും ഇഷ്ടപ്പെടുന്ന വ്യക്തി കൂടിയാണ് സുചിത്ര.

Mohanlal, Suchitra
'സിനിമയിൽ ചാൻസ് കിട്ടിയാൽ അഭിനയിക്കുമോ ? അപ്പയുടെ ബയോപിക് ചെയ്യണമെന്നുണ്ട്, ഉമ്മൻ ചാണ്ടിയായി ആ നടൻ'; സിനിമാ മോഹത്തെക്കുറിച്ച് ചാണ്ടി ഉമ്മൻ

അതേസമയം ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം 3 ആണ് മോഹൻലാലിന്റേതായി ഒടുവിൽ പ്രേക്ഷകരിലേക്കെത്തിയ ചിത്രം. ഇതിനോടകം തന്നെ ചിത്രം 100 കോടിക്ക് മുകളിൽ കയറുകയും ചെയ്തു.

Summary

Mohanlal sends birthday wishes to his wife.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com