അശ്വന്ത് 
Kerala

ക്ഷേത്രം തിരുവാഭരണങ്ങള്‍ മോഷ്ടിച്ച് പണയം വെച്ചു; ശാന്തിക്കാരന്‍ അറസ്റ്റില്‍

2020 ഫെബ്രുവരി 2-ാം തിയ്യതിയാണ് പ്രതിയായ അശ്വന്ത് ക്ഷേത്രത്തില്‍ ശാന്തിക്കാരനായി ജോലിക്ക് കയറിയത്. അന്ന് മുതല്‍ ക്ഷേത്രം കമ്മിറ്റി പതിവ് പോലെ അശ്വന്തിനാണ് ശ്രീകോവിലിലെ വിഗ്രഹത്തില്‍ ചാര്‍ത്തുന്നതിനുള്ള സ്വര്‍ണാഭരണങ്ങളുടെയും വെള്ളിപാത്രങ്ങളുടെയും ഓട്ട് പാത്രങ്ങളുടെയും ചുമതല നല്‍കിയിരുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: മുരിങ്ങൂര്‍ നരസിംഹ മൂര്‍ത്തി ക്ഷേത്രത്തില്‍ വിഗ്രഹത്തില്‍ ചാര്‍ത്തുന്നതിനായി സൂക്ഷിച്ചിരുന്ന 2 പവന്‍ 7 ഗ്രാം തൂക്കം വരുന്ന സ്വര്‍ണാഭരണങ്ങള്‍ ക്ഷേത്രത്തില്‍ നിന്നും മോഷ്ടിച്ച ശാന്തിക്കാരന്‍ പിടിയില്‍. കോഴിക്കോട് അഴീക്കോട് സ്വദേശി തേനായി വീട്ടില്‍ അശ്വന്ത് (34) ആണ് അറസ്റ്റിലായത്.

2020 ഫെബ്രുവരി 2-ാം തിയ്യതിയാണ് പ്രതിയായ അശ്വന്ത് ക്ഷേത്രത്തില്‍ ശാന്തിക്കാരനായി ജോലിക്ക് കയറിയത്. അന്ന് മുതല്‍ ക്ഷേത്രം കമ്മിറ്റി പതിവ് പോലെ അശ്വന്തിനാണ് ശ്രീകോവിലിലെ വിഗ്രഹത്തില്‍ ചാര്‍ത്തുന്നതിനുള്ള സ്വര്‍ണാഭരണങ്ങളുടെയും വെള്ളിപാത്രങ്ങളുടെയും ഓട്ട് പാത്രങ്ങളുടെയും ചുമതല നല്‍കിയിരുന്നത്. കമ്മിറ്റി അംഗങ്ങള്‍ക്ക് ശ്രീകോവിലില്‍ ഉണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ ഇല്ലെന്ന് സംശയം തോന്നിയതിനെത്തുടര്‍ന്ന് അശ്വന്തിനോട് തിരുവാഭരണങ്ങള്‍ കാണിച്ച് തരാന്‍ ആവശ്യപ്പെട്ടു. എല്ലാ കമ്മറ്റി അംഗങ്ങളും വന്നാല്‍ മാത്രമേ കാണിക്കാനാകൂ എന്നായിരുന്നു മറുപടി.

എല്ലാവരും ചേര്‍ന്ന് ആവശ്യപ്പെട്ടപ്പോള്‍ കുറച്ച് സ്വര്‍ണാഭരണങ്ങള്‍ ചാലക്കുടിയിലെ ബാങ്കില്‍ പണയം വെച്ചതായി അശ്വന്ത് പറഞ്ഞു. തുടര്‍ന്ന് കമ്മിറ്റി അംഗങ്ങളും ഭാരവാഹികളും ചേര്‍ന്ന് പരിശോധിച്ചപ്പോഴാണ് പത്ത് ഗ്രാം തൂക്കം വരുന്ന കാശ് മാല, ഏഴ് ഗ്രാം തൂക്കം വരുന്ന സ്വര്‍ണ്ണ വള, നാല് ഗ്രാം തൂക്കം വരുന്ന സ്വര്‍ണത്തിന്റെ മണിമാല, സ്വര്‍ണത്തിന്റെ രണ്ട് കണ്ണുകള്‍, സ്വര്‍ണത്തിന്റെ നാല് പൊട്ടുകള്‍ എന്നിവ ശ്രീകോവിലില്‍ നിന്ന് നഷ്ടപ്പെട്ടതായി മനസിലാക്കിയത്.

ഉടനെ തന്നെ കമ്മിറ്റിക്കാര്‍ പൊലീസിനെ വിവരം അറിയിക്കുകയും അശ്വന്തിനെ കൊരട്ടി പൊലീസ് സ്റ്റേഷനില്‍ എത്തിച്ച് കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. അശ്വന്ത് എറണാകുളം ഉദയം പേരൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു തട്ടിപ്പ് കേസില്‍ പ്രതിയാണ്.

Temple jewels stolen and pawned; Shanthikaran arrested

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഭരണപരമായ കാര്യങ്ങളിൽ പാർട്ടിയുമായി ചർച്ച വേണ്ട'; അടൂർ പ്രകാശിന് മറുപടിയുമായി മുഖ്യമന്ത്രി

'ഈ എംഎല്‍എമാരെല്ലാം അനധികൃതരാണെന്നാണോ? ഈ നിയമസഭയുടെ സാധുതയെന്താണ്?'

'പിണറായിയെയും റിയാസിനെയും വീണയെയും ഇഡി വേട്ടയ്ക്ക് വിട്ടു നല്‍കില്ല; നിയമപരമായും രാഷ്ട്രീയമായും നേരിടും'

'ഭാര്യയുടെ മരണം പോലും റീലാക്കി, ഇനിയെങ്കിലും ഒന്ന് നിര്‍ത്തിക്കൂടെ'; മറുപടിയുമായി ലേഖ അംബുജാക്ഷന്റെ ഭര്‍ത്താവ്

തറയും അടുക്കളയും വൃത്തിയാക്കും, പക്ഷേ ദിവസവും ഉപയോ​ഗിക്കുന്ന ഈ 5 സാധനങ്ങളോ?