ഫയല്‍ ചിത്രം 
Kerala

പത്ത്, പ്ലസ്ടു റിവിഷൻ ക്ലാസുകൾ ഞായറാഴ്ച മുതൽ; തിങ്കളാഴ്ച മുതല്‍ സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങൾ

കൈറ്റ് വിക്ടേഴ്സിലൂടെ ആരംഭിച്ച ഫസ്റ്റ്ബെൽ ഡിജിറ്റൽ ക്ലാസുകളിൽ പ്ലസ്ടു ക്ലാസുകളുടെ സംപ്രേഷണം ശനിയാഴ്ച (ജനുവരി 30) പൂർത്തിയാകും

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കൈറ്റ് വിക്ടേഴ്സിലൂടെ ആരംഭിച്ച ഫസ്റ്റ്ബെൽ ഡിജിറ്റൽ ക്ലാസുകളിൽ പ്ലസ്ടു ക്ലാസുകളുടെ സംപ്രേഷണം ശനിയാഴ്ച (ജനുവരി 30) പൂർത്തിയാകും. പൊതുപരീക്ഷ ലക്ഷ്യമാക്കി രണ്ട് മുതൽ നാല് വരെ എപ്പിസാഡുകളുള്ള പത്ത്, പ്ലസ്ടു ക്ലാസുകളുടെ റിവിഷൻ ക്ലാസുകൾ ഞായറാഴ്ച (ജനുവരി 31) മുതൽ സംപ്രേഷണം ആരംഭിക്കുമെന്ന് കൈറ്റ് സി ഇ ഒ കെ അൻവർ സാദത്ത് അറിയിച്ചു. തിങ്കളാഴ്ച മുതൽ രാവിലെ ഓരോ ക്ലാസുകളായാണ് ഫോക്കസ് ഏരിയ അടിസ്ഥാനമാക്കിയുള്ള റിവിഷൻ ക്ലാസുകളുടെ സംപ്രേഷണം.

ക്ലാസുകൾ എപ്പിസോഡുകൾ തിരിച്ച് firstbell.kite.kerala.gov.in പോർട്ടലിൽ ലഭ്യമാണ്. ഇതിനു പുറമെ പ്ലസ്ടു പൊതുപരീക്ഷയ്ക്കുള്ള ഫോക്കസ് ഏരിയയെ അടിസ്ഥാനമാക്കിയുള്ള എപ്പിസോഡുകളും ഓരോ എപ്പിസോഡിലേയും ഫോക്കസ് ഏരിയയുടെ സമയദൈർഘ്യവും പോർട്ടലിൽ ലഭ്യമാക്കും. കുട്ടികൾക്ക് പരീക്ഷയ്ക്കായി ഫോക്കസ് ഏരിയയിലുള്ള പാഠഭാഗങ്ങൾ എളുപ്പത്തിൽ കാണുന്നതിനായാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്.
മൊത്തം ക്ലാസുകളുടെ സമയക്രമത്തിലും തിങ്കളാഴ്ച മുതൽ മാറ്റമുണ്ട്. 

അംഗനവാടി കുട്ടികൾക്കുള്ള കിളിക്കൊഞ്ചൽ ഇനി തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 11 മണിക്കായിരിക്കും. പ്ലസ് വൺ കുട്ടിൾക്ക് ഈ ദിവസങ്ങളിൽ 7 ക്ലാസുകളുണ്ടായിരിക്കും. ശനി, ഞായർ ദിവസങ്ങളിൽ ഇനി പ്ലസ് വൺകാർക്ക് കൂടുതൽ ക്ലാസുകൾ സംപ്രേഷണം ചെയ്യും. പത്താം ക്ലാസിന്റെ സംപ്രേഷണം ജനുവരി 17-ന് പൂർത്തിയാക്കിയിരുന്നു. സമയക്രമവും ക്ലാസുകളും തുടർച്ചയായി ഫസ്റ്റ്ബെൽ പോർട്ടലിൽ പ്രസിദ്ധീകരിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; റിയാസിനും പങ്കെന്ന് ഇഡി കണ്ടെത്തല്‍

സൗദി വ്യോമതാവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം; പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷം

കാറുകളില്‍ പിന്നിലിരിക്കുന്നവരും സീറ്റ് ബെല്‍റ്റ് ധരിക്കണം; കര്‍ശനമായി നടപ്പാക്കണമെന്ന് സുപ്രീംകോടതി

'പുതിയ അധ്യായം ആരംഭിക്കുന്നു'; എആര്‍എമ്മിന് ശേഷം വീണ്ടും ഫാന്റസി ഫോക്‌ലോറുമായി ജിതിന്‍ ലാല്‍

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് വന്നേക്കും; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ