ഷാഫിയുടെ വിഡിയോ ദൃശ്യം 
Kerala

'സ്വത്ത് തട്ടിയെടുക്കുക ലക്ഷ്യം; പിന്നില്‍ സഹോദരന്‍'; ഷാഫിയുടെ പുതിയ വീഡിയോ; കണ്ടെത്താനാകാതെ പൊലീസ്

തനിക്ക് രണ്ടുപെണ്‍ മക്കളാണ് ഉള്ളത്. പെണ്‍മക്കള്‍ ഉള്ള അച്ഛന്‍ മരിച്ച് കഴിഞ്ഞാല്‍ മതാചാര പ്രകാരം സ്വത്ത് സഹോദരനിലേക്കാണ് പോകുക.

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: താമരശേരിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ പ്രവാസിയുടെ പുതിയ വീഡിയോ പുറത്ത്. തട്ടിക്കൊണ്ടുപോകലിന് പിന്നില്‍ സഹോദരന്‍ നൗഫലാണെന്ന് ഷാഫി പറഞ്ഞു. നൗഫലിനെ സൂക്ഷിക്കണമെന്ന് പിതാവ് പറഞ്ഞിരുന്നെന്നും ഷാഫി വീഡിയോയില്‍ വ്യക്തമാക്കുന്നു.

'രണ്ട് പെണ്‍കുട്ടികളാണ് ഉള്ളത്. നൗഫലിനെ സൂക്ഷിക്കണമെന്ന് ഉപ്പ പറഞ്ഞു. പെണ്‍കുട്ടികളുള്ള ഉപ്പമാര് മരിച്ചാല്‍ ആ മൊതല് പോകുക ബ്രദറിനാണ്. അതുകൊണ്ട് ഈ പരിപാടി കംപ്ലീറ്റ് ആസൂത്രണം ചെയ്തത് നൗഫലായതുകൊണ്ട്,  ചെലപ്പം ഇനി നിന്നെ ആരെങ്കിലും കൊന്നാലോ തട്ടിയാലോ ഈ മൊതല് ഓന്റെ പേരിലേക്ക് പോകാന്‍ വേണ്ടിയുള്ള കാര്യങ്ങളൊക്കെ ഓന്‍ ചെയ്യും. അക്കാര്യങ്ങള്‍ ശ്രദ്ധിക്കണം' -ഷാഫിയുടെ വീഡിയോയില്‍ പറയുന്നു.

തന്റെ സ്വത്ത് തട്ടിയെടുക്കയാണ് തട്ടിക്കൊണ്ടുപോകലിലൂടെ നൗഫല്‍ ലക്ഷ്യമിട്ടതെന്ന് ഷാഫി പറഞ്ഞു. തനിക്ക് രണ്ടുപെണ്‍ മക്കളാണ് ഉള്ളത്. പെണ്‍മക്കള്‍ ഉള്ള അച്ഛന്‍ മരിച്ച് കഴിഞ്ഞാല്‍ മതാചാര പ്രകാരം സ്വത്ത് സഹോദരനിലേക്കാണ് പോകുക. അതുകൊണ്ട് സഹോദരനെ ശ്രദ്ധിക്കണമെന്ന് ഉപ്പ പറഞ്ഞതായും ഷാഫി പറയുന്നു. കരഞ്ഞുകൊണ്ടാണ് ഷാഫി കാര്യങ്ങള്‍ പറയുന്നത്. എന്നാല്‍ തട്ടിക്കൊണ്ടുപോയ സംഘം ഷാഫിയെ കൊണ്ട് ഭിഷണിപ്പെടുത്തി പറയിക്കുന്നതാണെന്നാണ് പൊലീസിന്റെ നിഗമനം. 

ഇന്നലെ പുറത്തുവന്ന വീഡിയോയില്‍ താനും സഹോദരനും ചേര്‍ന്ന് സൗദിയില്‍ 325 കിലോ സ്വര്‍ണം കൊണ്ടുവന്നതെന്നായിരുന്നു ഷാഫി പറഞ്ഞത്. 

ഏപ്രില്‍ ഏഴാം തീയതി രാത്രിയാണ് രണ്ടു വാഹനങ്ങളിലായി എത്തിയ സംഘം ഷാഫിയെ തട്ടിക്കൊണ്ടു പോയത്. ഇത് തടയാന്‍ ശ്രമിച്ച ഭാര്യയേയും വാഹനത്തില്‍ വലിച്ചു കയറ്റിയെങ്കിലും പിന്നീട് ഇറക്കിവിട്ടു. സംഭവം നടന്ന എട്ടുദിവസമായിട്ടും ഷാഫിയെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. പിന്നില്‍ സ്വര്‍ണക്കടത്തു സംഘമാണെന്ന സംശയത്തിലാണ് പൊലീസ്. കാണാതായതിന് പിന്നാലെ ഷാഫിയുടെ രണ്ടാമത്തെ വീഡിയോ ആണ് പുറത്തുവന്നത്. വീഡിയോയുടെ ഉറവിടം കണ്ടെത്താനും പൊലീസ് ശ്രമം തുടങ്ങി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

അഞ്ച് ദിവസം ശക്തമായ മഴ; ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'അന്ന് എന്നെ വിഡിയോ എടുക്കാൻ നീ വിളിച്ചില്ലായിരുന്നെങ്കിൽ...'; കൂട്ടുകാരനെക്കുറിച്ച് വൈകാരിക കുറിപ്പുമായി 'വാഴ 2' താരം അലൻ

ഭക്ഷണം നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചു, നാലുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; 65കാരന്‍ അറസ്റ്റില്‍

യുദ്ധം തുടരുന്നത് ഭ്രാന്തന്മാരുടെ കയ്യില്‍ ആണവായുധങ്ങള്‍ ഇല്ലാതിരിക്കാന്‍: ട്രംപ്

SCROLL FOR NEXT