എ വിജയരാഘവന്‍ മാധ്യമങ്ങളെ കാണുന്നു 
Kerala

ആ പരാമര്‍ശം പൊതു സമൂഹത്തില്‍ സ്വീകരിക്കപ്പെട്ടില്ല; ജോസഫൈന്റെ രാജി സന്നദ്ധത പാര്‍ട്ടി അംഗീകരിച്ചു: എ വിജയരാഘവന്‍

ചാനല്‍ പരിപാടിക്കിടെ, സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ സ്ത്രീയോട് നടത്തിയ വിവാദ പരാമര്‍ശം സമൂഹത്തില്‍ സ്വീകരിക്കപ്പെട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ചാനല്‍ പരിപാടിക്കിടെ, സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ സ്ത്രീയോട് നടത്തിയ വിവാദ പരാമര്‍ശം സമൂഹത്തില്‍ സ്വീകരിക്കപ്പെട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച എം സി ജോസഫൈന്റെ രാജിസന്നദ്ധത പാര്‍ട്ടി അംഗീകരിക്കുകയായിരുന്നുവെന്ന് എ വിജയരാഘവന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ജോസഫൈന്റെ പരാമര്‍ശം സമൂഹത്തില്‍ ചര്‍ച്ചയായി. സ്ത്രീയോട് നടത്തിയ വിവാദ പരാമര്‍ശം പൊതുവേ സ്വീകരിക്കപ്പെട്ടില്ല. തുടര്‍ന്ന് തെറ്റാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ അവര്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. സമൂഹത്തില്‍ ചര്‍ച്ച ചെയ്ത വിഷയമായത് കൊണ്ട് സെക്രട്ടറിയേറ്റ് യോഗത്തിലും ഇത് ഉയര്‍ന്നുവന്നു. യോഗത്തില്‍ പങ്കെടുത്ത ജോസഫൈന്‍ നടന്ന സംഭവം വിശദീകരിച്ചു. തുടര്‍ന്ന് പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിക്കുകയും രാജിസന്നദ്ധത അറിയിക്കുകയുമായിരുന്നുവെന്ന് എ വിജയരാഘവന്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാന സെക്രട്ടറിയെ ശാസിച്ചോ? പറയേണ്ടതേ പറയൂ എന്ന് എംവി ഗോവിന്ദന്‍

വൈദ്യുതി പ്രതിസന്ധിയിൽ കേരളത്തിന് ആശ്വാസം: ഹിമാചൽ പ്രദേശ് 250 മെഗാവാട്ട് നൽകും; കെ സി വേണുഗോപാലിന്റെ ഇടപെടൽ നിർണ്ണായകമായി

കണ്ണൂർ വിമാനത്താവളത്തിൽ അബൂദാബി യാത്രയ്ക്കെത്തിയ മലയാളി കുഴഞ്ഞുവീണ് മരിച്ചു

'കഥ കേട്ട് നമ്മൾ ചിരിച്ച് തീർന്നാലും സലിമിന്റെ ചിരി തീരില്ല; അദ്ദേഹത്തിന് ഇനിയും സിനിമകൾ ചെയ്യാമായിരുന്നു'

ചർമസംരക്ഷണം ഒരു തെറാപ്പിയാക്കാം, സന്തോഷം ഇരട്ടിയാക്കുമെന്ന് പഠനം