പ്രതീകാത്മക ചിത്രം 
Kerala

കോവിഡ് വാർഡിലെ മരണം കണ്ട് പേടിച്ചു ഓടി, 64കാരൻ കുഴഞ്ഞുവീണു മരിച്ചു

കോവിഡ് ബാധിച്ചതിനെതുടർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു

സമകാലിക മലയാളം ഡെസ്ക്

തൃശൂർ; കോവിഡ് വാര്‍ഡില്‍ മരണം കണ്ടു പേടിച്ച് ഓടിയ 64 കാരന്‍ കുഴഞ്ഞുവീണു മരിച്ചു. പുത്തൂര്‍ തോണിപ്പാറ തിട്ടത്തുപ്പറമ്പില്‍ നാരായണന്‍ ആണു മരിച്ചത്. കോവിഡ് ബാധിച്ചതിനെതുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ഇന്നലെ പുലര്‍ച്ചെ മൂന്നിനായിരുന്നു സംഭവമിണ്ടായത്. 

കോവിഡ് വാര്‍ഡില്‍ മരണം കണ്ടു പേടിച്ച് ഓക്‌സിജന്‍ ട്യൂബ് ഊരിയെറിഞ്ഞ് താഴത്തെ നിലയിലേക്ക് ഓടിയിറങ്ങുകയായിരുന്നു. അതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് ഉടന്‍ തന്നെ വെന്റിലേറ്ററുള്ള മുറിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. കുട്ടനെല്ലൂരിലെ കോവിഡ് പ്രാഥമിക ചികിത്സാകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരുന്ന ഇദ്ദേഹത്തെ ഓക്‌സിജന്‍ തോത് കുറഞ്ഞതിനെ തുടര്‍ന്നാണ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT