പ്രതീകാത്മക ചിത്രം 
Kerala

തെരുവുനായകള്‍ക്ക് ഭക്ഷണം നല്‍കുന്നതിനിടെ നടിക്ക് കടിയേറ്റു

തെരുവിലലയുന്ന നായകള്‍ക്ക് ശാന്ത വീട്ടില്‍ ഭക്ഷണം പാകം ചെയ്ത് ജങ്ഷനില്‍ കൊണ്ടുവന്ന് കൊടുക്കാറുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തെരുവുനായകള്‍ക്ക് ഭക്ഷണം നല്‍കുന്നതിനിടെ നടിക്ക് കടിയേറ്റു. സീരിയല്‍ നടിയും ആകാശവാണി ആര്‍ട്ടിസ്റ്റുമായിരുന്ന കൊച്ചുവയല്‍ വാണിഭശ്ശേരിവീട്ടില്‍ ഭരതന്നൂര്‍ ശാന്ത (64)യെയാണ് നായ കടിച്ചത്. വ്യാഴാഴ്ച വൈകീട്ടായിരുന്നു സംഭവം.

വലതുകൈക്ക് പരിക്കേറ്റ ശാന്തയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നടിയെ കടിച്ചത് പേപ്പട്ടിയാണെന്ന് സംശയിക്കുന്നതായി നാട്ടുകാര്‍ പറഞ്ഞു.

തെരുവിലലയുന്ന നായകള്‍ക്ക് ശാന്ത വീട്ടില്‍ ഭക്ഷണം പാകം ചെയ്ത് ജങ്ഷനില്‍ കൊണ്ടുവന്ന് കൊടുക്കാറുണ്ട്. ഇത്തരത്തില്‍ ഭക്ഷണം നല്‍കുന്നതിനിടെയാണ് നായയുടെ ആക്രമണമുണ്ടായത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

ഞാനും ജയനും ഇണ പിരിയാത്ത ഇരട്ടകളെപ്പോലെ, അവസാനം അവന്റെ മഞ്ഞപ്പിത്തവും എനിക്കും കിട്ടി: കുഞ്ചാക്കോ ബോബന്‍

പരിപ്പ് കഴിച്ചാൽ ​ഗ്യാസ് കയറ്റം, ഒഴിവാക്കാൻ ചില ടിപ്സ്

ലക്ഷ്യംതെറ്റിയ സ്പേസ്എക്സിന്റെ റോക്കറ്റ് ചന്ദ്രനില്‍ ഇടിച്ചിറങ്ങും; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍

ഈ വര്‍ഷം ഫയല്‍ ചെയ്തത് 5.9 കോടി ആദായനികുതി റിട്ടേണുകള്‍