ഹൈറിച്ച് ഉടമ പ്രതാപന്‍, ഭാര്യ സീന 
Kerala

ഹൈറിച്ച് തട്ടിപ്പ് കേസിലെ പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കും

എറണാകുളത്തെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയിലാണ് കേസ്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഹൈറിച്ച് തട്ടിപ്പ് കേസില്‍ പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി. മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ചൊവ്വാഴ്ച പരിഗണിക്കും. എറണാകുളത്തെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയിലാണ് കേസ് പരിഗണിക്കുന്നത്.

മുഖ്യ പ്രതികളായ കെ ഡി പ്രതാപന്‍, ഭാര്യ ശ്രീന എന്നിവരാണു മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചത്. ഇ ഡി അന്വേഷണത്തിനു പിന്നാലെ ഇരുവരും ഒളിവിലാണ്. അന്വേഷണവുമായി ഇരുവരും ഒരു ഘട്ടത്തിലും സഹകരിച്ചിട്ടില്ലെന്നും ജാമ്യം അനുവദിക്കരുതെന്നും ചൂണ്ടിക്കാട്ടി ഇ ഡി കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.

കേസുമായി ബന്ധപ്പെട്ട് ഉടമകളുടെ 212 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടിയിട്ടുണ്ട്. ക്രിപ്റ്റോ കറന്‍സി വഴി 482 കോടി രൂപയാണു പ്രതികള്‍ സമാഹരിച്ചത്. 1,600 കോടിയുടെ തട്ടിപ്പ് നടന്നുവെന്നാണ് പൊലീസ് കണ്ടെത്തല്‍. തട്ടിപ്പിന് അതിലും വലിയ വ്യാപ്തിയുണ്ടെന്നാണ് ഇ ഡിയുടെ വിലയിരുത്തല്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒടുവില്‍ പശ്ചിമേഷ്യ സമാധാനത്തിലേക്ക്, കരടു കരാറിന് അംഗീകാരം; ഹോര്‍മുസ് വെള്ളിയാഴ്ച തുറക്കും

'പുരുഷന്‍മാര്‍ കള്ള് കുടിച്ചു കുടുംബം നോക്കാത്ത തെണ്ടികള്‍, ബലേ ഭേഷ്'; മുഖ്യമന്ത്രിയെ വിമര്‍ശിച്ച് അഖില്‍ മാരാര്‍

ലോകകപ്പ് ത്രില്ലർ! ഇറാനും ന്യൂസിലൻഡും കട്ടയ്ക്ക് തന്നെ; അടിക്ക് തിരിച്ചടി

'ഓര്‍ഡര്‍ ഓഫ് ദി വൈറ്റ് ഡബിള്‍ ക്രോസ്' സമ്മാനിച്ച് സ്ലോവാക്യ; മോദിക്ക് വീണ്ടും അന്താരാഷ്ട്ര ബഹുമതി

'ചോര കൊണ്ടുള്ള കടം ചോര കൊണ്ടേ ഞങ്ങള്‍ തീര്‍ത്തിട്ടുള്ളൂ'; മലയാളത്തിലേക്ക് ആര്യയുടെ മടങ്ങി വരവ്; 'അനന്തന്‍ കാട്' ട്രെയ്‌ലര്‍

SCROLL FOR NEXT