ഗ്രീഷ്മയും ഷാരോണ്‍ രാജും, ഫെയ്‌സ്ബുക്ക് 
Kerala

നടത്തിയത് കൊടുംക്രിമിനലുകളെ വെല്ലുന്ന ആസൂത്രിത നീക്കം; ജ്യൂസ് ചലഞ്ചില്‍ സംശയം, കഷായത്തിലേക്ക് മാറ്റി; ഗ്രീഷ്മയുടെ അറസ്റ്റ് ഇന്ന്‌

ഷാരോണിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച കീടനാശിനി പൊലീസ് ഗ്രീഷ്മയുടെ വീട്ടില്‍ നിന്നും  കണ്ടെത്തിയിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ രാജ് കൊലപാതകത്തില്‍ പ്രതി ഗ്രീഷ്മയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ഗ്രീഷ്മയെ പാറശാലയിലെ വീട്ടില്‍ കൊണ്ടുപോയി തെളിവെടുക്കും. ഇതിനുശേഷമാകും നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കുക. ഗ്രീഷ്മയുടെ ബന്ധുക്കളെ പ്രതിചേർക്കുന്നതും പൊലീസ് പരിശോധിച്ചു വരികയാണ്. 

കോടതിയില്‍ ഹാജരാക്കി ഗ്രീഷ്മയെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കീടനാശിനി വാങ്ങിയ കടയില്‍ കൊണ്ടുപോയും തെളിവെടുക്കും. ഷാരോണിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച കീടനാശിനി പൊലീസ് ഗ്രീഷ്മയുടെ വീട്ടില്‍ നിന്നും  കണ്ടെത്തിയിരുന്നു. 

രക്ഷപ്പെടാന്‍ പറഞ്ഞ നുണക്കഥകളാണ് ഗ്രീഷ്മയെ കുടുക്കിയത്. കേസില്‍ ആയുര്‍വേദ ഡോക്ടറുടേയും ഓട്ടോ ഡ്രൈവറുടേയും മൊഴികള്‍ നിര്‍ണായകമായി. കഷായം കുറിച്ച് നല്‍കിയിട്ടില്ലെന്ന് ഡോക്ടര്‍ പൊലീസിനോട് പറഞ്ഞു. പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്നും കഷായം പോയിട്ട് പച്ചവെള്ളം പോലും കുടിച്ചിട്ടില്ലെന്ന് ഓട്ടോ ഡ്രൈവറും പൊലീസിന് മൊഴി നല്‍കിയിരുന്നു. 

ഇന്നലെ എട്ടുമണിക്കൂർ നീണ്ട ചോദ്യം ചെയ്യലിലാണ് ഷാരോണിൻെറ കൊലപതാകത്തിൻെറ ചുരുള്‍ അഴിഞ്ഞത്. നിരന്തരം ജ്യൂസ് ചലഞ്ചുകൾ നടത്തി താൻ നാളെ എന്ത് കൊടുത്താലും കുടിക്കുമെന്നത് ഉറപ്പിക്കാനായിരുന്നു 22 കാരിയുടെ ആദ്യം ശ്രമം. ജ്യൂസിൽ വിഷം കലർത്തിയാൽ രുചി വ്യത്യാസം പെട്ടെന്ന് മനസ്സിലാകുമെന്നതിനാലാകാം ജ്യൂസിൽ നിന്ന് പദ്ധതി പിന്നീട് കഷായത്തിലേക്ക് മാറ്റി. തന്‍റെ അമ്മ കുടിച്ചിരുന്ന കഷായം താൻ കുടിക്കുന്ന കഷായമാക്കി ഷാരോണിന്‍റെ മുമ്പിൽ അവതരിപ്പിച്ചതെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

SCROLL FOR NEXT