പരിക്കേറ്റ ജോര്‍ജ് 
Kerala

എടിഎമ്മിന്റെ വാതില്‍ തകര്‍ന്നുവീണു, ചില്ല് തുളച്ചുകയറി; പണമെടുക്കാന്‍ എത്തിയ ആള്‍ക്ക് ഗുരുതര പരിക്ക്

അട്ടപ്പാടി ഗൂളിക്കടവില്‍ എടിഎമ്മിന്റെ വാതില്‍ തകര്‍ന്നുവീണ് പണമെടുക്കാനെത്തിയ ആള്‍ക്ക് ഗുരുതര പരിക്ക്

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: അട്ടപ്പാടി ഗൂളിക്കടവില്‍ എടിഎമ്മിന്റെ വാതില്‍ തകര്‍ന്നുവീണ് പണമെടുക്കാനെത്തിയ ആള്‍ക്ക് ഗുരുതര പരിക്ക്. കാരറ സ്വദേശി ജോര്‍ജിനാണ് കാലിന് പരിക്കേറ്റത്. 

സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ എടിഎം കൗണ്ടറിന്റെ വാതിലാണ് തകര്‍ന്നുവീണത്. എടിഎമ്മിനുള്ളില്‍ പ്രവേശിച്ച് ജോര്‍ജ് പണമെടുക്കുന്നതിനിടെയാണ് അപകടം നടന്നത്. ചില്ലുകൊണ്ടുള്ള വാതില്‍ ജോര്‍ജിന്റെ കാലില്‍ കുത്തിക്കയറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജോര്‍ജ് കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.

തകര്‍ന്നുവീണ എടിഎം കൗണ്ടറിന്റെ വാതിലിന് നേരത്തെ തന്നെ കേടുപാടുണ്ടായിരുന്നുവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും