പ്രതീകാത്മക ചിത്രം 
Kerala

ബസുകളെ 'കുളിപ്പിച്ച് കുട്ടപ്പനാക്കണം'- ഇല്ലെങ്കിൽ 'പണി' കിട്ടും! നടപടിക്കൊരുങ്ങി കെഎസ്ആർടിസി

ബസുകളെ 'കുളിപ്പിച്ച് കുട്ടപ്പനാക്കണം'- ഇല്ലെങ്കിൽ 'പണി' കിട്ടും! നടപടിക്കൊരുങ്ങി കെഎസ്ആർടിസി

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കെഎസ്ആർടിസി ബസുകളിൽ വേണ്ടത്ര വൃത്തിയില്ലെന്ന പരാതി പരിഹരിക്കാനൊരുങ്ങി അധികൃ‌തർ. വൃത്തിക്കുറവുള്ള കെഎസ്ആർടിസി ബസുകളുടെ ചുമതലയുള്ള ഗാരേജുകളിലെ ജീവനക്കാർക്കെതിരെ നടപടിയുണ്ടാകും. യാത്രക്കാരെ കൂടാതെ, ഡ്രൈവർമാരും കണ്ടക്ടർമാരും പരാതികൾ അറിയിച്ചതോടെയാണ് നടപടിയെടുക്കാൻ തീരുമാനിച്ചത്.

ബസുകൾ കഴുകി വൃത്തിയാക്കിയേ സർവീസ് നടത്താവൂ എന്ന് കെഎസ്ആർടിസി സിഎംഡി.യുടെ ഉത്തരവുണ്ട്. എന്നാൽ, പലയിടത്തും ഇത് പാലിക്കപ്പെടാറില്ല. ഗാരേജ് അധികാരികളുടെ വീഴ്ചയാണ് പ്രശ്നങ്ങൾക്ക് കാരണം. ഡിപ്പോകളിൽ ബസുകൾ കഴുകുന്ന ജോലി ചെയ്യുന്നത് പുറത്തു നിന്നുള്ളവരാണ്. പലരും മുന്നിലെ ചില്ല് നന്നായി കഴുകിയ ശേഷം ബസാകപ്പാടെ നനച്ച് ജോലി അവസാനിപ്പിക്കും. ഗാരേജ് അധികാരികൾ ഇത് കണ്ടില്ലെന്നും നടിക്കും.

ചെറിയ ഡിപ്പോകളിലും മറ്റും വാഹനങ്ങൾ കുറവായതിനാൽ ഭേദപ്പെട്ട രീതിയിൽ കഴുകാറുണ്ട്. എന്നാൽ, വലിയ ഡിപ്പോകളിൽ ബസുകൾ കൂടുതലായതിനാൽ കഴുകൽ ചടങ്ങിലൊതുങ്ങും. 

ബസിന്റെ പ്ലാറ്റ്‌ഫോം, സീറ്റുകൾ, ജനൽ ഷട്ടർ, ഡ്രൈവറുടെ ക്യാബിൻ, പിന്നിലെ ഗ്ലാസ് എന്നിവ വൃത്തിയായുന്ന പതിവ് പലയിടത്തും ഇല്ല. ഇതാണ് യാത്രക്കാരിൽ നിന്ന്‌ പരാതി ഉയരാൻ കാരണം. ഇനി മുതൽ ഇത്തരത്തിൽ ഫോട്ടോ, വീഡിയോ അടക്കമുള്ള തെളിവുകൾ സഹിതം പരാതി ലഭിച്ചാൽ ഗാരേജ് അധികാരിക്കെതിരേയും ചുമതലപ്പെട്ട ജീവനക്കാർക്കെതിരേയും അച്ചടക്ക നടപടിയെടുക്കാനാണ് തീരുമാനം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വകുപ്പുകളില്‍ തര്‍ക്കം തുടരുന്നു, ആരോഗ്യത്തിനൊപ്പം കായികവും മുരളീധരന് നല്‍കാന്‍ സാധ്യത; ഫിഷറീസിലും തീരുമാനമായില്ല

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര എങ്ങനെ നടപ്പാക്കും?; സതീശൻ സർക്കാർ വിളിച്ച നിർണായക യോ​ഗം ഇന്ന്

ട്രംപിന് പിന്നാലെ പുടിന്‍ ചൈനയില്‍; 40 കരാറുകളില്‍ ഒപ്പുവെക്കും

50 ലക്ഷം കൈക്കൂലി: ആര്‍മി കേണലിനെ അറസ്റ്റ് ചെയ്ത് സിബിഐ, പുറത്തായത് വന്‍ അഴിമതി

ഇരട്ട ന്യൂനമര്‍ദ്ദ പാത്തി; സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ, നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

SCROLL FOR NEXT