പ്രതീകാത്മക ചിത്രം 
Kerala

പ്രസവിച്ച ഉടനെ കുഞ്ഞിനെ കൊന്ന് ചാലില്‍ തള്ളി; ബിരുദവിദ്യാര്‍ഥിനി അറസ്റ്റില്‍

ബിരുദവിദ്യാര്‍ഥിനിയായ ചാലക്കുടി മലക്കപ്പാറ സ്വദേശിയാണ് അറസ്റ്റിലായത്

Author : സമകാലിക മലയാളം ഡെസ്ക്


തൃശൂര്‍: ചാലക്കുടി മലക്കപ്പാറയില്‍ പ്രസവിച്ച ഉടനെ കുഞ്ഞിനെ കൊന്ന് ചാലില്‍ തള്ളിയ അമ്മ അറസ്റ്റില്‍. ബിരുദവിദ്യാര്‍ഥിനിയായ ചാലക്കുടി മലക്കപ്പാറ സ്വദേശി സിന്ധു (23) ആയാണ് അറസ്റ്റിലായത്. ആണ്‍കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

ആദിവാസി കോളനിയിലെ അവിവാഹിതയായ ആദിവാസി പെണ്‍കുട്ടിയാണ് കുഞ്ഞിന് ജന്മം നല്‍കിയത്. അതിന് പിന്നാലെ നവജാത ശിശുവിന്റെ മൃതദേഹം കോളനിക്കടുത്തുള്ള തോട്ടില്‍ കണ്ടെത്തുകയായിരുന്നു

ചൊവ്വാഴ്ച പകലാണ് പ്രസവം നടന്നത്. ഉച്ചയോടെ മൃതദേഹം കാണ്ടെത്തുകയായിരുന്നു. രക്തസ്രാവത്തെ തുടര്‍ന്ന് അമ്മയായ പെണ്‍കുട്ടിയെ ചാലക്കുടിയിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അസ്വഭാവിക മരണത്തിന് മലക്കപ്പാറ പൊലീസ് കേസെടുത്തിരുന്നു.

ഈ വാർത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീര്യം കുറഞ്ഞതും കൂടിയതുമായ മദ്യം വിൽക്കരുത് എന്ന് തന്നെയാണ് ലീഗ് നിലപാട്: സാദിഖലി ശിഹാബ് തങ്ങൾ

'ഭയം വേണ്ട, രാത്രിയില്‍ ധൈര്യമായി പുറത്തിറങ്ങിക്കോ'; ദുബൈയില്‍ എല്ലാം സേഫാണ്; സര്‍വേ റിപ്പോര്‍ട്ട്

നിര്‍ണായക വിഷയങ്ങളില്‍ പാര്‍ട്ടിയില്‍ ചര്‍ച്ച വേണം; അടിയന്തരമായി നേതൃയോഗം വിളിക്കണം; കെപിസിസി അധ്യക്ഷന് കത്ത്

വിറ്റാമിൻ ഡി കുറവാണോ? മഴക്കാലത്ത് ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

പോസ്റ്റിൽ കയറിയപ്പോൾ തലകറക്കം; കെഎസ്ഇബി ജീവനക്കാരന് രക്ഷകരായി സഹപ്രവർത്തകനും അഗ്നിരക്ഷാസേനയും