

യു എ ഇയിലെ പ്രമുഖ കമ്പനിയിലേക്ക് സർക്കാർ സ്ഥാപനമായ ഒഡെപെക് (ODEPC) വഴി വിവിധ ടെക്നീഷ്യൻ തസ്തികകളിൽ നിയമനം നടത്തുന്നു. സ്ട്രക്ച്ചർ ഫാബ്രിക്കേറ്റർ, സ്റ്റീൽ ഏറെക്ടർ,സ്ട്രക്ച്ചറൽ സ്റ്റീൽ പെയിന്റർ, മിഗ് വെൽഡർ, ഇൻഡസ്ട്രിയൽ പൗഡർ -കോട്ട് പെയിന്റർ തസ്തികകളിൽ ആണ് ഒഴിവ്. ആകെ 60 ഒഴിവുകളാണ് ഉള്ളത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 7.
അടിസ്ഥാന ശമ്പളം: AED 2,000–2,500 (65,450 രൂപ വരെ)
യോഗ്യത: പത്താം ക്ലാസും ഫിറ്റർ /വെൽഡർ വിഭാഗത്തിൽ ITI അല്ലെങ്കിൽ ഡിപ്ലോമ.
പ്രവൃത്തി പരിചയം: 2 വർഷമോ അതിലധികമോ.
അടിസ്ഥാന ശമ്പളം: AED 1,350–1,600 (ഏകദേശം 35,343–41,888 രൂപ വരെ)
യോഗ്യത: പത്താം ക്ലാസും ഫിറ്റർ/വെൽഡർ വിഭാഗത്തിൽ ITI അല്ലെങ്കിൽ ഡിപ്ലോമ.
പ്രവൃത്തി പരിചയം: 2 വർഷമോ അതിലധികമോ.
അടിസ്ഥാന ശമ്പളം: AED 1,400–1,800 (ഏകദേശം 36,652–47,124 രൂപ വരെ)
യോഗ്യത: പത്താം ക്ലാസും ITI അല്ലെങ്കിൽ ഡിപ്ലോമ.
പ്രവൃത്തി പരിചയം: 2 വർഷമോ അതിലധികമോ.
അടിസ്ഥാന ശമ്പളം: AED 1,400–1,700 (ഏകദേശം 36,652–44,506 രൂപ വരെ)
യോഗ്യത: പത്താം ക്ലാസും ITI അല്ലെങ്കിൽ അംഗീകൃത MIG വെൽഡിംഗ് പരിശീലന സർട്ടിഫിക്കറ്റും.
പ്രവൃത്തി പരിചയം: 2 വർഷമോ അതിലധികമോ.
അടിസ്ഥാന ശമ്പളം: AED 1,800–2,500 (ഏകദേശം 47,124–65,450 രൂപ വരെ)
യോഗ്യത: പത്താം ക്ലാസും ITI അല്ലെങ്കിൽ ഇൻഡസ്ട്രിയൽ പെയിന്റിംഗ് മേഖലയിലെ അംഗീകൃത സർട്ടിഫിക്കറ്റ് കോഴ്സും.
പ്രവൃത്തി പരിചയം: 2 വർഷമോ അതിലധികമോ.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് രണ്ട് വർഷത്തെ കരാർ അടിസ്ഥാനത്തിലാണ് ജോലി.
ദിവസവും 9 മണിക്കൂറാണ് ഡ്യൂട്ടി സമയം, ഇതിൽ ഒരു മണിക്കൂർ ബ്രേക്ക് ഉൾപ്പെടുന്നു. ആവശ്യാനുസരണം പ്രതിദിനം നാല് മണിക്കൂർ വരെ ഓവർടൈം ജോലി ചെയ്യേണ്ടി വന്നേക്കാം.
താമസ സൗകര്യം തൊഴിലുടമ നൽകും. താമസസ്ഥലത്തുനിന്ന് ജോലിസ്ഥലത്തേക്കും തിരിച്ചുമുള്ള ഗതാഗത സൗകര്യവും ലഭിക്കും.
കൂടാതെ പ്രതിമാസം AED 300 ഭക്ഷണ അലവൻസും നൽകും.
മെഡിക്കൽ ഇൻഷുറൻസും തൊഴിലാളികളുടെ നഷ്ടപരിഹാര പരിരക്ഷയും ലഭ്യമാണ്.
വിമാന ടിക്കറ്റ് ഉദ്യോഗാർഥി തന്നെ വഹിക്കണം.
ചില സാഹചര്യങ്ങളിൽ തൊഴിലുടമ ടിക്കറ്റ് നൽകുകയും അതിന്റെ തുക ഉദ്യോഗാർഥിയുടെ ശമ്പളത്തിൽ നിന്ന് കുറയ്ക്കുകയും ചെയ്യാം.
താൽപര്യമുള്ള ഉദ്യോഗാർഥികൾ ബയോ ഡേറ്റ, പാസ്‌പോർട്ട്, വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം jobs@odepc.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയയ്ക്കണം.
അപേക്ഷ അയയ്ക്കുമ്പോൾ ഇമെയിലിന്റെ Subject Line-ൽ അപേക്ഷിക്കുന്ന തസ്തികയുടെ പേര് വ്യക്തമായി രേഖപ്പെടുത്തണം.
ഉദാഹരണത്തിന്, Steel Erector തസ്തികയിലേക്കാണ് അപേക്ഷിക്കുന്നതെങ്കിൽ Subject ആയി “Steel Erector” എന്ന് നൽകണം.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates