Kerala

ചുണ്ടില്‍ കമ്പി വളയം കുടുങ്ങി, വായ തുറക്കാനാവാതെ പക്ഷി; രക്ഷിച്ച്‌ അഗ്നിശമന സേന

ഒടുവില്‍ വളര്‍ത്തുപക്ഷിയുടെ ചുണ്ടില്‍ കുടുങ്ങിയ കമ്പി വളയം നീക്കാന്‍ അഗ്നിശമന സേനയെ സമീപിക്കുകയായിരുന്നു കുടുംബം

Author : സമകാലിക മലയാളം ഡെസ്ക്


ഓമശ്ശേരി: കൂടിനുള്ളില്‍ കൗതുകത്തിനായി വെച്ചതാണ്‌ കമ്പി വളയം. എന്നാല്‍ ചുണ്ടില്‍ ഈ കമ്പി വളയം കുടുങ്ങിയതോടെ ഓമശ്ശേരി മന്നങ്ങള്‍ അബ്ദുല്‍ മുനീറിന്റെ വളര്‍ത്തു പക്ഷിക്ക്‌ പിന്നെ വായ തുറക്കാനായില്ല...

ഒടുവില്‍ വളര്‍ത്തുപക്ഷിയുടെ ചുണ്ടില്‍ കുടുങ്ങിയ കമ്പി വളയം നീക്കാന്‍ അഗ്നിശമന സേനയെ സമീപിക്കുകയായിരുന്നു കുടുംബം. വളര്‍ത്തുപക്ഷിയായ കൊയിനൂര്‍ ഗ്രീക്ക്‌ ചീക്കിനാണ്‌ ഏറെ നേരം വായ തുറക്കാനാവാതെ പ്രയാസപ്പെടേണ്ടി വന്നത്‌.

കമ്പി വളയം നീക്കാന്‍ വീട്ടുകാര്‍ നടത്തിയ ശ്രമം വിജയിച്ചില്ല. ഇതോടെ മുക്കം ഫയര്‍ഫോഴ്‌സിലേക്ക്‌ വീട്ടുകാര്‍ കിളിയേയുമായി എത്തി. ചുണ്ടില്‍ നിന്നും സുരക്ഷിതമായ വളയം പുറത്തെത്തിക്കാന്‍ അഗ്നിശമനസേന ഉദ്യോഗസ്ഥര്‍ക്കായി. ഇതോടെയാണ്‌ പക്ഷിക്ക്‌ ചുണ്ട്‌ തുറക്കാനായത്‌.

 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇറാന്‍ ചോദിക്കുന്ന കാര്യങ്ങള്‍ എനിക്ക് അംഗീകരിക്കാന്‍ പറ്റാത്തത്'; ചര്‍ച്ചാ നിര്‍ദ്ദേശങ്ങളില്‍ തൃപ്തനല്ലെന്ന് ട്രംപ്

'ചില ആളുകൾ ചേർന്ന് എന്റെ കരിയർ നശിപ്പിക്കാൻ ശ്രമിച്ചു, സിനിമയുടെ റിലീസ് തടഞ്ഞു'; വെളിപ്പെടുത്തലുമായി ​ഗൗതം മേനോൻ

'പട നയിച്ചവന്‍ നാട് നയിക്കും, നിലപാടിന്റെ രാജകുമാരന്‍'; വിഡി സതീശനായി കൂറ്റന്‍ ഫ്‌ലെക്‌സ് ബോര്‍ഡ്

വല്ല്യച്ഛനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസ്; അമ്മയ്ക്കും ക്രൂരമർദ്ദനം; നടുക്കുന്ന ദൃശ്യങ്ങള്‍

ചരിത്ര പ്രഖ്യാപനവുമായി മാര്‍പാപ്പ; അനധികൃതമായി കുടിയേറിയ വൈദികനെ യുഎസ് ബിഷപ്പായി നിയമിച്ചു

SCROLL FOR NEXT