വി ഡി സതീശന്‍, കൊടിക്കുന്നില്‍ സുരേഷ് പങ്കുവച്ച ചിത്രം 
Kerala

'എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ ഗുണ്ടകള്‍ കൊതിക്കുന്ന ചോര; ഇനിയാ കൊതി കൂടും'

പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ട വി ഡി സതീശന്റെ ചോര ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ ഗുണ്ടകള്‍ കൊതിക്കുന്ന ചോരയാണെന്ന് കൊടിക്കുന്നില്‍ സുരേഷ്.

Author : സമകാലിക മലയാളം ഡെസ്ക്



പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ട വി ഡി സതീശന്റെ ചോര ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ ഗുണ്ടകള്‍ കൊതിക്കുന്ന ചോരയാണെന്ന് കൊടിക്കുന്നില്‍ സുരേഷ്. സതീശന് ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് കൊടിക്കുന്നില്‍ സുരേഷിന്റെ ആരോപണം. സതീശന്റെ ഫ്‌ലക്‌സ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നശിപ്പിക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ടാണ് സുരേഷിന്റെ കുറിപ്പ്. സോളാര്‍ സമര സമയത്ത്  സതീശന്റെ ഫ്‌ലക്‌സ് കീറുന്നതാണ് ചിത്രം. 

കൊടിക്കുന്നില്‍ സുരേഷിന്റെ പോസ്റ്റ് ഇങ്ങനെ

'ഐശ്വര്യകേരളത്തിനായി തുടങ്ങിവെച്ച യാത്ര തളര്‍ച്ചയില്ലാതെ നമ്മള്‍ ലക്ഷ്യത്തിലെത്തിക്കുക തന്നെ ചെയ്യും..സംഘടിതമായി, സുശക്തമായി ഓരോ യുഡിഎഫ് പ്രവര്‍ത്തകനും ഒപ്പമുണ്ടാകും..പ്രതിസന്ധികളെ പുഞ്ചിരിയോടെ നേരിടുന്ന, വെറുപ്പിന്റെ രാഷ്ട്രീയത്തെ സ്‌നേഹം കൊണ്ട് കീഴ്‌പ്പെടുത്തുന്ന പ്രിയപ്പെട്ട സഹപ്രവര്‍ത്തകന്..ഈ ജനതയുടെ നായകന്, കേരളത്തിന്റെ പ്രതിപക്ഷ നേതാവ് വിഡി സതീശന് അഭിനന്ദനങ്ങള്‍...
വരാനിരിക്കുന്ന സമരവസന്തങ്ങള്‍ക്ക് അഭിവാദ്യങ്ങള്‍..

എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ ഗുണ്ടകള്‍ മുമ്പ് വിഡി സതീശന്റെ ഫ്‌ളക്‌സിനോട് കാണിക്കുന്ന അതിക്രമത്തിന്റെ ഫോട്ടോയാണ്. അവര്‍ പണ്ടുമുതല്‍ കൊതിക്കുന്ന ചോരയാണ്. ഇനിയാ കൊതി കൂടും. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നീറ്റ് പുനഃപരീക്ഷ: ഇന്ത്യയില്‍ ടെലിഗ്രാം നിരോധിച്ചു

'ശ്രീലേഖയുടെ ചെറുകഥയും ദൃഢവും തമ്മില്‍ ഒരു ബന്ധവുമില്ല'; മോഷണ ആരോപണം നിഷേധിച്ച് സംവിധായകന്‍

20 വര്‍ഷങ്ങള്‍, അണ്ണാ ഹസാരെ ഉള്‍പ്പെടെ128 സാക്ഷികള്‍: കോണ്‍ഗ്രസ് നേതാവ് പവന്‍രാജെയുടെ കൊലപാതകക്കേസില്‍ വിധി ഇന്ന്

'പണി' അറിയാത്ത ഒരു 'പണിക്കാരൻ'; സ്പെയിനിന്റെ പ്രധാന സ്ട്രൈക്കർ ആദ്യ 30 മിനിറ്റിൽ പന്ത് തൊട്ടതേ ഇല്ല!

നാലുദിവസം മുന്‍പ് കാണാതായി; പ്രവാസി മലയാളിയെ മരിച്ചനിലയില്‍ കണ്ടെത്തി

SCROLL FOR NEXT