പ്രതീകാത്മക ചിത്രം 
Kerala

കൊരണ്ടിപ്പലക തലയില്‍ വീണ് വയോധിക മരിച്ചു

അടുക്കള ജോലിക്കിടെ സാധനം എടുക്കുന്നതിനിടെ കൊരണ്ടിപ്പലക തലയില്‍ വീഴുകയായിരുന്നു എന്ന് ബന്ധുക്കള്‍ പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ : അടുക്കളയിലെ ബര്‍ത്തില്‍ നിന്ന് കൊരണ്ടിപ്പലക തലയില്‍ വീണ് ഗുരുതര പരിക്കേറ്റ് ചികില്‍സയിലായിരുന്ന വൃദ്ധ മരിച്ചു. വാടയ്ക്കല്‍ വട്ടത്തില്‍ ക്ലീറ്റസിന്റെ ഭാര്യ ഫിലോമിന(65) യാണ് മരിച്ചത്. 

കഴിഞ്ഞ അഞ്ചാം തീയതി രാത്രി എട്ടരയോടെയായിരുന്നു സംഭവം. അടുക്കള ജോലിക്കിടെ സാധനം എടുക്കുന്നതിനിടെ കൊരണ്ടിപ്പലക തലയില്‍ വീഴുകയായിരുന്നു എന്ന് ബന്ധുക്കള്‍ പറഞ്ഞു.

അബോധാവസ്ഥയിലായ ഇവരെ അയല്‍വാസികള്‍ ചേര്‍ന്ന് ആദ്യം സഹകരണ ആശുപത്രിയിലും പിന്നീട് വണ്ടാനം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെ മരിച്ചു. 

മകന്‍ സുനീഷിനൊപ്പമായിരുന്നു താമസം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷം വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശക്തമായ മഴ: സംസ്ഥാനാത്ത് പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം

ഫോട്ടോയ്ക്ക് വേണ്ടി പിന്നാലെ കൂടി ആരാധിക; ഗൗനിക്കാതെ ദുല്‍ഖര്‍; ഒന്ന് പോസ് ചെയ്താല്‍ എന്ത് നഷ്ടപ്പെടാനാണെന്ന് വിമർശനം, മറുപടി

ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും, സഞ്ജു തുടരും...

ലൈംഗിക പീഡന പരാതിയുമായി 11 വിദ്യാർത്ഥിനികൾ; കോൺ​ഗ്രസ് എംപിയായ പ്രൊഫസറെ ജെഎൻയുവിൽ നിന്നും പുറത്താക്കി

'മാഫിയയുടെ ലോകത്തായിരുന്നു...'; അനസ്‌തേഷ്യയുടെ മയക്കത്തില്‍ ലക്ഷ്മി മേനോന്‍; ആശുപത്രിയില്‍ നിന്നും വിഡിയോ