ബിന്ദുകുമാര്‍/ടിവി ദൃശ്യം 
Kerala

തറ പൊളിച്ചപ്പോള്‍ ഉള്ളില്‍ മൃതദേഹം; യുവാവിനെ കാണാതായതില്‍ ട്വിസ്റ്റ്; ചങ്ങനാശ്ശേരിയില്‍ ദൃശ്യം മോഡല്‍ കൊല?

പുതുതായി നിര്‍മ്മിച്ച കോണ്‍ക്രീറ്റ് തറ പൊളിച്ച് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെടുത്തത്

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം: ആലപ്പുഴയില്‍ നിന്നും കാണാതായ ആര്യാട് സ്വദേശിയായ യുവാവിന്റേതെന്ന് സംശയിക്കുന്ന മൃതദേഹം വീടിനുള്ളിലെ തറയ്ക്കുള്ളില്‍ കണ്ടെത്തി. ചങ്ങനാശ്ശേരി എസി റോഡില്‍ പൂവത്തിന് സമീപത്തുള്ള സുഹൃത്തിന്റെ വീടിന്റെ തറ തുരന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. വീടിന് പിന്നിലെ പുതുതായി നിര്‍മ്മിച്ച കോണ്‍ക്രീറ്റ് തറ പൊളിച്ച് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെടുത്തത്. 

മൃതദേഹം കാണാതായ ബിന്ദുകുമാറിന്റേതാണോ എന്ന് ഡിഎന്‍എ പരിശോധന അടക്കമുള്ള ശാസ്ത്രീയ പരിശോധനകള്‍ പൊലീസ് നടത്തും. ആര്യാട് സ്വദേശിയായ ബിന്ദുകുമാറിനെ കഴിഞ്ഞമാസം 26 മുതലാണ് കാണാതായത്. ഇക്കാര്യം വ്യക്തമാക്കി ബിന്ദു കുമാറിന്റെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഈ കേസില്‍ അന്വേഷണം തുടരുന്നതിനിടെയാണ് കൊലപാതകം നടന്നതായി പൊലീസിന് സൂചന ലഭിക്കുന്നത്. 

ബിന്ദുകുമാറിന്റെ സുഹൃത്തും ആലപ്പുഴ സ്വദേശിയുമായ മുത്തുകുമാറിന്റെ വീടിനുള്ളില്‍ നിന്നുമാണ് മൃതദേഹം കണ്ടെടുത്തത്. മുത്തുകുമാര്‍ യുവാവിനെ കൊലപ്പെടുത്തിയതായാണ് പൊലീസ് സംശയിക്കുന്നത്. യുവാവിനെ കാണാതാകുന്നതു മുതലുള്ള ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍, ഇരുവരും ഒരുമിച്ചുണ്ടായിരുന്നതായി പൊലീസിന് സൂചന ലഭിച്ചു. 

വീട്ടിലുണ്ടായിരുന്നവരെ അവിടെ നിന്നും മാറ്റിയതും, പിന്നീട് മുത്തുകുമാറിനെ ഫോണില്‍ ലഭ്യമാകാതിരുന്നതുമാണ് പൊലീസിന് സംശയം വര്‍ധിപ്പിച്ചത്. കാണാതായ ബിന്ദുകുമാറിന്റെ ബൈക്ക് കോട്ടയം തൃക്കൊടിത്താനത്തെ തോട്ടില്‍ നിന്നും ലഭിച്ചതും കേസില്‍ നിര്‍ണായകമായി. മൃതദേഹം ബിന്ദുകുമാറിന്റേതാണോ എന്നതിന് ഡിഎന്‍എ പരിശോധന അടക്കം ശാസ്ത്രീയ പരിശോധനകള്‍ പൊലീസ് നടത്തും. മുത്തുകുമാര്‍ പൊലീസ് കസ്റ്റഡിയിലുള്ളതായും റിപ്പോര്‍ട്ടുകളുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിഎം ശ്രീ പദ്ധതി: നാലംഗ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു; സമിതി റിപ്പോര്‍ട്ടിന് ശേഷം തുടര്‍നടപടി

ആദ്യഗോള്‍ നേടിയതിന് പിന്നാലെ പൊട്ടിക്കരഞ്ഞു; കാരണം വെളിപ്പെടുത്തി മെസി

'വാരിയെല്ലിന് ചതവുണ്ട്, ആയുസ് നീട്ടി കിട്ടിയത് ഭാ​ഗ്യം'; കോൺക്രീറ്റ് വാട്ടർ ടാങ്കിൽ വീണ് പരിക്കേറ്റെന്ന് നടൻ വിനോദ് കോവൂർ

ഇറാന്റെ പുനരധിവാസം; 300 ബില്യണ്‍ ഡോളറിന്റെ ധനസഹായ പദ്ധതി യുഎസ് രൂപീകരിക്കണം, ഉപരോധങ്ങളും പിന്‍വലിക്കണം; ധാരണാപത്രത്തിന്റെ വിശദാംശങ്ങള്‍ പുറത്ത്

589 അടി പൊക്കം; ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റണ്ണിങ് ട്രാക്ക്, അബുദാബി ടവര്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍

SCROLL FOR NEXT