വെടിയുണ്ടകൾ  ഫയൽ
Kerala

വെടിയുണ്ട ചട്ടിയില്‍ വറുത്തു, വെടിമരുന്നിന് തീപിടിച്ച് പൊട്ടിത്തെറിച്ചു; വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക്, അന്വേഷണം

എറണാകുളം എആര്‍ ക്യാംപിന്റെ അടുക്കളയിലാണ് പൊട്ടിത്തെറിയുണ്ടായത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: വെടിയുണ്ട ചട്ടിയില്‍ ചൂടാക്കിയപ്പോള്‍ പൊട്ടിത്തെറിച്ച സംഭവത്തില്‍ കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ റിപ്പോര്‍ട്ട് തേടി. ആയുധപ്പുരയുടെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥനെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഈ മാസം 10 നായിരുന്നു സംഭവം. എറണാകുളം എആര്‍ ക്യാംപിന്റെ അടുക്കളയിലാണ് പൊട്ടിത്തെറിയുണ്ടായത്.

വെടിമരുന്നിന് തീ പിടിച്ചതോടെ ഉണ്ടകള്‍ ഉഗ്രശബ്ദത്തില്‍ പൊട്ടിത്തെറിക്കുകയായിരുന്നു. സംസ്‌കാര ചടങ്ങുകളില്‍ ഔദ്യോഗിക ബഹുമതികളുടെ ഭാഗമായി ആകാശത്തേക്ക് വെടിയുതിര്‍ക്കാറുണ്ട്. ബ്ലാങ്ക് അമ്യൂണിഷന്‍ എന്നാണ് ഇതിനെ പറയുന്നത്. സാധാരണ ഗതിയില്‍ വെയിലത്ത് ചൂടാക്കിയ ശേഷം വൃത്തിയാക്കിയാണ് ഉപയോഗിക്കുന്നത്.

സംഭവദിവസം ഇടപ്പള്ളി സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥന്റെ സംസ്‌കാരവുമായി ബന്ധപ്പെട്ട് വെടിയുണ്ട എടുത്തപ്പോള്‍ ചൂടാക്കിയിട്ടില്ല എന്ന് മനസ്സിലായി. തുടര്‍ന്ന് വേഗത്തില്‍ ചൂടാക്കാനായി ചട്ടിയില്‍ വറുത്തു. ഇതിനിടെ വെടിയുണ്ട പൊട്ടിത്തെറിക്കുകയായിരുന്നു. പിച്ചള കാട്രിജിനുള്ളില്‍ വെടിമരുന്ന് നിറച്ചാണ് ബ്ലാങ്ക് അമ്യൂണിഷന്‍ നിര്‍മ്മിക്കുന്നത്.

സംഭവത്തില്‍ കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ അന്വേഷണം നടത്തി ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശിച്ചിട്ടുള്ളത്. റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് കമ്മീഷണര്‍ അറിയിച്ചു. ഒട്ടേറെ വ്യാപാരസ്ഥാപനങ്ങളും വീടുകളുമുള്ള മേഖലയില്‍ തലനാരിഴയ്ക്കാണ് വന്‍ അപകടം ഒഴിവായത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

വയനാട്ടിലേക്ക് യാത്ര അരുത്, വിനോദസഞ്ചാരികള്‍ സുരക്ഷിത ഇടങ്ങളില്‍ തുടരണം, മുന്നറിയിപ്പ്

'ഇത് കൊച്ചിൻ ഹനീഫിക്കയുടെ കാർ ആണ്, തടയണമെങ്കിൽ തടയാം'; സെറ്റിൽ പ്രശ്നമുണ്ടാക്കാൻ വന്ന യൂണിയൻകാരോട് ദിലീപ് പറഞ്ഞു

'എനിക്ക് 15 വയസ്സേയുള്ളൂ, ക്ഷമിക്കണം...'; അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച്‌ പെണ്‍കുട്ടി

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി