കലോത്സവത്തിന്റെ ഭക്ഷണ പന്തലില്‍ നടന്ന പാലുകാച്ചല്‍ ചടങ്ങ്  
Kerala

തിരികൊളുത്തി പഴയിടം; അഞ്ച് ദിവസവും വ്യത്യസ്തമായ പായസങ്ങള്‍, കലോത്സവത്തിന്റെ ഭക്ഷണപ്പുര ഉണര്‍ന്നു

കുട്ടികളില്‍ നിന്ന് ശേഖരിച്ച തേങ്ങയടക്കം പലതരത്തിലുള്ള പച്ചക്കറികള്‍ ഒരു ദിവസം ഭക്ഷണമൊരുക്കുന്നതിന് ഉപയോഗിക്കും

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: കലോത്സവത്തിന്റെ ഭക്ഷണപ്പുര ഉണര്‍ന്നു. ഭക്ഷണ പന്തലില്‍ നടന്ന പാലുകാച്ചല്‍ ചടങ്ങില്‍ പഴയിടം മോഹനന്‍ നമ്പൂതിരി തിരി തെളിയിച്ചു. മന്ത്രി വി. ശിവന്‍കുട്ടി കലവറ നിറയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. നാല് നേരമായി 60,000 പേര്‍ക്ക് ഭക്ഷണം നല്‍കേണ്ടി വരുമെന്നാണ് പ്രതീക്ഷ.

കുട്ടികളില്‍ നിന്ന് ശേഖരിച്ച തേങ്ങയടക്കം പലതരത്തിലുള്ള പച്ചക്കറികള്‍ ഒരു ദിവസം ഭക്ഷണമൊരുക്കുന്നതിന് ഉപയോഗിക്കും. രാവിലെ പ്രാതലിന് പലഹാരവും, ഉച്ചക്ക് പായസത്തോടെയുള്ള സദ്യയും,രാത്രി ചപ്പാത്തിയും ആയിരിക്കുമെന്ന് പഴയിടം മോഹനന്‍ നമ്പൂതിരി പറഞ്ഞു. അഞ്ചുദിവസവും വ്യത്യസ്തമായ പായസങ്ങള്‍ ആയിരിക്കും.

മന്ത്രി കെ രാജന്‍, എംഎല്‍എമാരായ പി. ബാലചന്ദ്രന്‍, എന്‍. കെ അക്ബര്‍, എ സി മൊയ്തീന്‍, സനീഷ് കുമാര്‍ ജോസഫ്, മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ എന്നിവര്‍ സന്നിഹിതരായി. ഇന്നു രാത്രി മുതല്‍ ഭക്ഷണം വിളമ്പിത്തുടങ്ങും.

The cafeteria of state school kalolsavam has awakened

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കിഡ്‌നി രോഗങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വരെ അധിക സഹായം; എല്ലാവര്‍ക്കും ഇനി ആരോഗ്യ പരിരക്ഷ

സഞ്ജുവിന് ചെന്നൈയിൽ ഓപ്പണർ റോൾ അല്ല, സുരേഷ് റെയ്‌നയുടെ പ്ലാൻ ഇങ്ങനെ

വയോധികയെ കടിച്ചു പറിച്ച് തെരുവ് നായ, കാലിലെ മാംസം പൂർണമായി ഇളകി

അലുവ അതുലിന്റെ കൊലപാതകം: നാല് പേര്‍ കസ്റ്റഡിയില്‍, പ്രതികള്‍ സഞ്ചരിച്ച വാഹനം പിടിച്ചെടുത്തു

മയിലിനെ കല്ലെറിഞ്ഞു കൊന്നു; നേപ്പാള്‍ സ്വദേശി പിടിയില്‍

SCROLL FOR NEXT